0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

ശരിയാക്കി വീഡിയോ ഓൺ ചെയ്ത് ക്യാമറ കൊണ്ട് ചുറ്റും നോക്കിയ കാശിയുടെ ചലനം നിന്നത് കാവിൻ്റെ മുന്നിൽ തൊഴുകയുമായി നിൽക്കുന്ന പെൺകുട്ടിയിൽ ആയിരുന്നു. നീലക്കുപ്പായക്കാരിയുടെ മുഖം കാണാൻ അവൻ്റെ കണ്ണുകൾ തുടിച്ചു, അത് മനസിലാക്കിയ കൈകൾ സ്വയമേ തിരിഞ്ഞുകൊണ്ട് ലെൻസ് zoom ചെയ്തു. കത്തി നിൽക്കുന്ന നൂറു തിരികൾ അവനുവേണ്ടി അവളുടെ മുഖം വരച്ചു ചേർത്തു. പാറി പറക്കുന്ന കാർകൂന്തൽ തൂങ്ങിയാടുന്ന കുഞ്ഞ് സ്വർണകമ്മൽ അണിഞ്ഞ കാതിനെ അനാവരണം ചെയ്തുകൊണ്ട് പുറകിലേക്ക് മാറി. കുറച്ച് വണ്ണമുള്ള മൂക്കിനു താഴെ ദൈവത്തോട് പരിഭവം പറയുന്ന ചുണ്ടുകൾ. മെലിഞ്ഞ കഴുത്തുകൾ താടിയെല്ലിനെ ഒരുവിധം എടുത്തു കാണിക്കുന്നുണ്ട്. ദാവണിയുടെ ബ്ലൗസിൽ ഒതുങ്ങി നിൽക്കുന്ന മാറിടം. കൂന്തൽ മൂടാതെ ചാരുതയോടെ നിൽക്കുന്ന നിതംബം. എല്ലാത്തിൻ്റെയും പാതി അഴക് മാത്രമേ അവന് കാണാൻ സാധിച്ചുള്ളൂ. കാവിനെ വലം വച്ചവൾ നടന്നു. ചുറ്റി വരുന്ന അവളെയും കാത്ത് ക്യാമറക്കണ്ണുകൾ മറ്റൊരുവശത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അന്നനടയോടെ ക്യാമറയ്ക്ക് നേരെ വരുന്ന അവളിലേക്ക് കൂടുതൽ സൂം ചെയ്തതും ആകാശ കാഴ്ചയ്ക്കായി നിരത്തി വച്ച വെടിക്കൊപ്പുകളിൽ ഒന്നുരണ്ടെണം സമയം തെറ്റി പൊട്ടിയതും ഒരുമിച്ചായിരുന്നു. പലവർണത്തിൽ പൊട്ടിച്ചിതറിയ ആകാശം കാണാൻ കണ്പോളകളാൽ മറയ്ക്കപ്പെട്ട നീല കണ്ണുകൾ ഉയർന്നതും കാശിയുടെ വിരലുകൾ ആശ്ചര്യത്തിൽ ഊന്നിയ വിറയലാൽ ഷട്ടർ ബട്ടണിൽ പലപ്രാവശ്യം അമർന്നിരുന്നു. എല്ലാവരും മാനത്തേക്ക് നോക്കിയപ്പോൾ കാലം അവനുവേണ്ടി ഭൂമിയിൽ മനോഹരമായ മറ്റൊരു ചിത്രം വരച്ചു നൽകി. അവൻ ജീവിതത്തിൽ പകർത്തിയ ഏറ്റവും മനോഹരമായ ചിത്രമായി മാറിയിരുന്നു അത്. ആ കണ്ണുകളിൽ തറഞ്ഞു പോയ കാശി അമ്മയുടെ വാക്കുകൾ മനസിൽ ഉരുവിട്ടു.

"

💬 Comments

View all comments