0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

നീലക്കണ്ണുള്ള ചന്ദ്രിക "

അവൻ്റെ സ്വപ്നങ്ങൾക്കും പാതി മുറിഞ്ഞ ആസ്വാദനത്തിനും ആ നിമിഷത്തിൽ പൂർണരൂപം വന്നിരുന്നു. കാലത്തിന് നിശ്ചലമാക്കാൻ കഴിയാതിരുന്ന ആ കാഴ്ച അവൻ സ്വന്തമാക്കി. ഇളം കാറ്റിൽ പാറി പറക്കുന്ന കാർകൂന്തലും ഇളകിയാടുന്ന കമ്മലും, വെട്ടിയൊതുകിയ പുരികങ്ങൾക്ക് നടുവിൽ ചെറുതായൊരു പൊട്ടും ആ കുഞ്ഞു മുഖത്തിന് കൂടുതൽ മിഴിവേകി. ചായം തേക്കാതെ ചുവന്ന ചുണ്ടുകളിൽ ആരും കാണാതെ ഒരു ചെറുചിരി ഒളിച്ചിരുന്നു. നൂലുപോലുള്ള നേർത്ത സ്വർണ മാലയിൽ ചെറുതായൊരു ഏലസ്സ് കിടപ്പുണ്ട്. സ്വർണക്കസവുകൾ കൊണ്ട് തീർത്ത നീല ദാവണിയിൽ ഗോതമ്പ് നിറമുള്ള ആ ശരീരം നന്നായി ഇണങ്ങിയിരുന്നു.

ആൾക്കൂട്ടത്തിലേക്ക് മറഞ്ഞ അവളെ കാശി ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിലൂടെ വീണ്ടും മനസിൻ്റെ ആഴത്തിൽ കൊത്തിവച്ചു.

###

കാവിലേക്ക് കയറി നടപ്പാതയിലൂടെ തിരുമുറ്റത്തേക്ക് നടക്കുമ്പോൾ ഇടതു വശത്ത് ഇട്ട കസേരകളിൽ ആളുകൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ ശ്രദ്ധ പോയത് കയ്യിൽ ബോൾ ഐസ്ക്രീമും കഴുത്തിൽ ഒരു ബാഗും ഇട്ട് ചുറ്റും നടക്കുന്നതൊന്നും കാര്യമാക്കാതെ ഐസ്ക്രീം നുണയുന്ന കുട്ടി കുറുമ്പിയിലേക്കായിരുന്നു. അരികിൽ ഇരിക്കുന്ന കറുത്ത ഷർട്ട് ഇട്ട ചെറുപ്പക്കാരനെ അവൾ നോക്കിയെങ്കിലും തല കുനിച്ച് ക്യാമറയിൽ നോക്കുന്ന അവൻ്റെ മുഖം അവൾക്ക് കാണാൻ കഴിഞ്ഞില്ല. അവരെ കടന്നതും ഒരു തരിപ്പ് അനുഭവപ്പെട്ടത് ശ്രീഭദ്ര അറിഞ്ഞു. പേടിക്കൊണ്ടോ മറ്റോ തൊട്ടുമുന്നിൽ നടന്നവരുടെ കൂടെ തിരിഞ്ഞു നോക്കാതെ അവളും നടന്നു. അമ്മയുടെ പാതി ജീവൻ തിരികെ നൽകിയ ദൈവത്തോട് നന്ദി പറയുന്ന അവളെ ആരോ നോക്കുന്നതായി തോന്നിയെങ്കിലും അവളത് കാര്യമാക്കിയില്ല. കാവിൻ്റെ വലം വച്ചപ്പോൾ പെട്ടെന്നുണ്ടായ വെടി ശബ്ദത്തിൽ ഞെട്ടിയെങ്കിലും മുകളിൽ

💬 Comments

View all comments