0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

തെളിഞ്ഞ നിറങ്ങൾ ആശ്വാസമായി. തൊഴുത് കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലെ ഒഴിഞ്ഞ കസേരയിലേക്ക് പോയിരുന്നു അവൾ. ആളുകളുടെ ശ്രദ്ധ അവളിലേക്ക് പാറി വീണെങ്കിലും നേരത്തെ തോന്നിയ ആരോ നോക്കുന്നു എന്ന ഫീൽ വരാത്തത് അവൾ അറിഞ്ഞു. അടുത്തിരുന്നവർക്ക് പലർക്കും അവളെ അറിയാവുന്നതിനാൽ പലചോദ്യങ്ങളും അവൾക്ക് നേരിടേണ്ടി വന്നു. അതിൽ കല്യാണകാര്യം വരെ ഉണ്ടായിരുന്നു. ആരാണ് അവൾ എന്ന ചോദ്യത്തിനും കുറവുണ്ടായില്ല. സൗന്ദര്യത്തെ പുകഴ്ത്തിയുള്ള വാക്കുകളും അവളെ തേടി എത്തി. എങ്കിലും അവൾക്ക് അവിടെ ഇരിപ്പുറച്ചില്ല. ആളുകൾ കൂടിയതും അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് അവൾ നടന്നു. ആൾക്കൂട്ടത്തിനിടയിലൂടെ നടക്കാൻ മടിച്ച അവൾ കാവിൻ്റെ മുന്നിലേക്കുള്ള മറ്റൊരു ഇടവഴിയിലൂടെ പോവാൻ തീരുമാനിച്ച്. അവിടെ നിന്നും എഴുന്നേറ്റ അവൾക്ക് ആരോ തന്നെ നോക്കുന്നു എന്ന തോന്നൽ വീണ്ടും വന്നു. എന്തുകൊണ്ടോ ചുണ്ടിൽ ഒരു ചിരി പടർന്നു. നടത്തത്തിൻ്റെ വേഗത കുറഞ്ഞു. തിരുമുറ്റത്ത് കാരണവർ ഇളംകോലത്തിൻ്റെ പുറപ്പാട് അറിയിച്ചുകൊണ്ട് ചെണ്ടയ്ക്ക് മുകളിൽ ആദ്യ അടി വീണു. ഒരു സൂചനയും നൽകാതെ അവളെ പിന്തുടർന്ന കഴുകൻ കണ്ണുകൾ ഇരുട്ട് നിറഞ്ഞ പ്രദേശത്ത് എത്തിയതും അവളെ കൊത്തിവലിച്ചു. കൈകാലുകൾ തടയപ്പെട്ടു, ചുണ്ടുകൾ മുടപ്പെട്ടു, ഭയത്തിൽ ഇറുക്കിയടച്ച കണ്ണുകൾ ഇരുട്ടുനിറഞ്ഞ ഏതോ കെട്ടിടത്തിനുള്ളിൽ വെളിച്ചത്തിന് വേണ്ടി പരതി.

###

ചെറിയമ്മയുടെ കൈ പിടിച്ച് നടപ്പാതയിലേക്ക് കയറിയ മുത്തശ്ശിയെ കണ്ടതും അച്ചു അരികിലേക്ക് ചെന്നു. പിന്നാലെ കാശിയും ദേവുവും. ജനക്കൂട്ടം തിരുമുറ്റത്തേക്ക് ഇരമ്പി തുടങ്ങിയിരുന്നു. പെട്ടെന്നുള്ള തോന്നലിൽ ക്യാമറയും ബാഗും അച്ചുവിൻ്റെ ഏൽപിച്ച് ഇരുവരെയും മാലതിയുടെ കൂടെ പോകാനും അവൻ നിർദേശിച്ചു. അവരകത്തേക്ക് നടന്നതും നീലക്കണ്ണുകളെ തേടി കാശി ആ

💬 Comments

View all comments