Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
കൂട്ടത്തിലേക്ക് ഇടിച്ചു കയറി. ചുറ്റും നോക്കിയ അവൻ അവസാനം എഴുന്നേറ്റു പോകുന്ന അവളെ കണ്ടു. പോകുന്ന വഴി നോക്കിയ അവൻ പുറകെ പോകാൻ തീരുമാനിച്ചു. കാവിൽ നിന്നും മാറിയുള്ള ഇടവഴിലേക്ക് അവളെ തിരഞ്ഞ് കയറിയ കാശി കാണുന്നത് ഇടവഴിയിൽ നിന്നും സൈഡിലെ കാട്ടിലേക്ക് ഒന്നിച്ച് നടന്നകലുന്ന നിഴൽ രൂപങ്ങൾ മാത്രം. പക്ഷേ എങ്ങും അവളെ കണ്ടതേയില്ല. വഴിയുടെ അവസാനം വരെ ചെന്ന അവൻ എത്തിയത് കാവിൻ്റെ മുന്നിൽ ആയിരുന്നു പക്ഷേ അവിടെയും അവളെ കണ്ടെത്താനായില്ല. ഒന്നുകൂടെ റോഡിലും മറ്റും നോക്കിയെങ്കിലും നിരാശനായി അവൻ മടങ്ങി. കണ്ണടച്ച് മതിലിൽ ചാരി നിന്ന അവൻ പെട്ടെന്ന് ഇടവഴിയിലേക്ക് കയറി കാടിൻ്റെ ഇടയിലൂടെയുള്ള വഴിയിലേക്ക് നടന്നു. അത് വഴി മുന്നോട്ട് പോകാൻ ഏതോ ഒരു ശക്തി പ്രേരിപ്പിക്കുന്നതുപോലെ അവന് തോന്നി. തടസമായി നിന്ന മുള്ളുചെടികളും കടന്നു കാടിനകത്തേക്ക് അനിയന്ത്രിതമായി ചാലിച്ച അവൻ്റെ കാലുകൾ വന്നു നിന്നത് പാഴടഞ്ഞ ഒരു കെട്ടിടത്തിന് മുന്നിൽ ആയിരുന്നു. കാവിൽ നിന്ന് നോക്കിയാൽ വെറും കടുമാത്രമാണ് ഇത്. ഒരു തരി വെളിച്ചം പോലും ഇല്ലാത്തതിനാൽ ആർക്കും ഇങ്ങനൊരു കെട്ടിടം റോഡിൽ നിന്നും കാണില്ല. അതിനകത്തുനിന്നും പല സംസാരങ്ങളും ഫ്ലാഷ് ലൈറ്റുകളും കാശിക്ക് കാണാൻ കഴിഞ്ഞു. രണ്ടും കല്പിച്ച് കാശി അതിനകത്തേക്ക് കയറി.
###
കാത്തുനിന്ന അവസരം മുതലായ ശക്തിയും കൂട്ടരും ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ശ്രീഭദ്രയെ അവരുടെ താവളത്തിൽ എത്തിച്ചു. വായ മൂടിക്കെട്ടിയ ഭദ്രയെ മുറിയിൽ ഇരുത്തിയ ശേഷം കാലും കയ്യും കൂടെ കെട്ടിയിട്ടു. ഭയത്തിൽ കരയാൻ പോലും മറന്നിരുന്നു അവൾ. തൻ്റെ അവസാനം അടുത്തതായി അവൾ
💬 Comments
View all comments