0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

ചിന്തിച്ചുകൂട്ടി.

ശിവ : ഡേയ് ശക്തി പ്ലാൻ മാറിയേ എല്ലാം സെഞ്ചുട്ടോം ഇപ്പൊ സൊന്നമാതിരി അവളെ കൊടുഡ നല്ല മൂടാ ഇറുക്ക്.

ശക്തി : അഹ് അടങ്ങേട ആദ്യം ഞാൻ ഒന്ന് തിന്നട്ടെ എന്നിട്ട് നിനക്കൊക്കെ തരാം.

ശിവയ്ക് മറുപടി കൊടുത്തുകൊണ്ട് ശക്തി ഭദ്രയെ പൂട്ടിയിട്ട മുറിയിലേക്ക് കയറി വാതിലടച്ചു.

"ക്രാക്ക് "

ശക്തി പോയതും നോക്കി നിലത്തിരുന്നു വെള്ളമടിക്കാൻ തുടങ്ങിയ ശിവയേയും കിരണിനെയും ഗിരീഷിനെയും ഞെട്ടിച്ചു കൊണ്ട് കെട്ടിടത്തിൻ്റെ മുൻവാതിൽ വലിയ ശബ്ദത്തോടെ പൊട്ടി വീണു. നിലത്ത് കത്തി നിന്ന മൊബൈൽ ഫ്ളാഷുകളുടെ വെളിച്ചത്തിൽ പാറുന്ന പൊടിപടലങ്ങൾക്ക് പിറകിലായി ആ രൂപം പ്രത്യക്ഷപ്പെട്ടു. അരികിലേക്ക് നടക്കും തോറും കാശിയുടെ മുഖം അവിടെ ഇരിക്കുന്നവർക്ക് കാണാൻ കഴിഞ്ഞു.

***

ഇതേ സമയം കാരണവർ ഇളംകോലത്തിൻ്റെ ചിലമ്പ് കെട്ടിയ കാൽ കാവിൻ്റെ തിരുമുറ്റത്ത് പതിച്ചു. ചൂട്ടിൻ്റെ പ്രകാശത്തിൽ കൂടിനിന്നവർക്ക് മുന്നിൽ കോലത്തിൻ്റെ കുങ്കുമം പൂശിയ മുഖം ദൃശ്യമായി.

***

"യാറഡ നീ, എതുക്ക് ഇങ്കെ വന്തേ ?"

വെള്ളമടിയുടെ താളംതെറ്റിച്ചുകൊണ്ട് കയറിവന്ന കാശിയെ നോക്കി ശിവ അലറി. മൂന്നുപേരും എഴുന്നേറ്റ് കാശിക്കുനേരെ തിരിഞ്ഞു. ആകമാനം ഒന്ന് നോക്കിയ ശേഷം അടഞ്ഞു കിടക്കുന്ന വാതിലിന് നേരെ അവൻ നടന്നു.

" എന്താടാ ചെവി കേൾകിലെ നിനക്ക് ?അവിടേക്ക് പോകണ്ട. "

അവനെ തടഞ്ഞുകൊണ്ട് ഗിരീഷ് അവൻ്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് പറഞ്ഞു.

ഗിരീഷിന് നേരെ തിരിഞ്ഞ കാശി തൻ്റെ കയ്യിൽ പിടിച്ച കയ്യും ഗിരീഷിനെയും നോക്കി വലതുകൈകൊണ്ട് ഗിരീഷിൻ്റെ കവിളിൽ അടിച്ചുകൊണ്ട് കൈ വിടുവിപ്പിച്ചു. അടികൊണ്ട് വീണ ഗിരീഷിനെ കിരൺ

💬 Comments

View all comments