Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
എഴുന്നേൽക്കാൻ പോയപ്പോൾ ശിവ അലറിക്കൊണ്ട് കാസിക്ക് നേരെ ചാടി വീണു. ഇടിയിൽ നിന്നും ഒഴിഞ്ഞു മാറിയ കാശി തൻ്റെ കാൽമുട്ടുകൊണ്ട് ശിവയുടെ വയറിലേക്ക് കുത്തി. ശിവയുടെ അലർച്ച കേട്ട് പുറത്തുവന്ന ശക്തി കാണുന്നത് വയറിൽ കൈ വച്ച് കരയുന്ന ശിവയേയും താഴെ കിടക്കുന്ന ഗിരീഷിനെയും. മൂവരെയും നോക്കി നിന്ന കാശി വാതിലിനടുത്ത് നിൽക്കുന്ന ശക്തിയിലേക്ക് നോട്ടം മാറ്റി.
" ആരാടാ നീ എൻ്റെ പിള്ളേരെ തൊടാനും മാത്രം ധൈര്യം ഉണ്ടോടാ നിനക്ക് "
സർവ്വ ശക്തിയുമെടുത്ത് കാശിക്കു നേരെ ചാടി ചവിട്ടിക്കൊണ്ട് ശക്തി പറഞ്ഞു. വളരെ നിസാരമായി ഇടത്തേക്ക് ഒഴിഞ്ഞുമാറിയ കാശി വലതുകൈ മുട്ടുകൊണ്ട് ശക്തിയുടെ താടിയിൽ ശക്തമായി ഇടിച്ചു. സൈഡിലേക്ക് മാറിയ കാശി പുറകിൽ നിന്നും വന്ന കിരണിൻ്റെ വലുതു കൈ ഇടതുകൈ കൊണ്ട് തടഞ്ഞ ശേഷം വലതുകൈ മുഷ്ടിച്ചുരുട്ടി അവൻ്റെ വയറിൽ ഇടിച്ചു. വാ തുടന്ന് പോയ കിരൺ കാശിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നുപോയി. മുഖത്തിന് നേരെ വന്ന ഗിരീഷിൻ്റെ പഞ്ച് സ്ലിപ്പ് ചെയ്തു മാറിയ കാശി ഇടതുകൈ കൊണ്ട് റിബ്സിന് ശക്തമായ പഞ്ച് കൊടുത്തു. അതിൽ ഗിരീഷ് ബോധരഹിതനായി വീണു.
***
കോലത്തിൻ്റെ അങ്കംവെട്ടിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു കാവിൽ തടിച്ചു കൂടിയ ജനക്കൂട്ടം.
***
വീണുകിടക്കുന്നവരെ മറികടന്നു കാശി മുറിയിലേക്ക് കയറി. ഇരുട്ട് നിറഞ്ഞ മുറിയിൽ ഒരു മൂലയിൽ ഇരുന്നു മുട്ടിൽ തല വച്ച് ഇരിക്കുന്ന സ്ത്രീരൂപത്തിൻ്റെ അരികിലേക്ക് കാശി നടന്നു. കാശിയുടെ കാലൊച്ചയും തനിക്ക് നേരെ വരുന്ന, നേരത്തെ തോന്നിയതുപോലെയുള്ള നോട്ടവും അറിഞ്ഞ് ഭദ്ര മുന്നിലുള്ള ആളുടെ നേർക്ക് തല
💬 Comments
View all comments