0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

ഉയർത്തി നോക്കി.

" ര..ക്ഷിക്ക..ണം "

വിറയാർന്ന പതിഞ്ഞ ശബ്ദത്തിന് പുറകെ ഇരുട്ടിൽ നിന്നും തനിക്ക് നേരെ നീണ്ട കൈകളും ഭയം നിറഞ്ഞ തിളങ്ങുന്ന നീല കണ്ണുകളും കാശിയെ അവൻ കണ്ട സ്വപ്നത്തിലേക്ക് നയിച്ചു.

" വാ "

നീട്ടിയ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് കാശി അവളെ എഴുന്നേൽപ്പിച്ചു.

***

കയ്യിൽ രണ്ടു വ്യത്യസ്ത ചെണ്ടക്കോലുകൾ എടുത്തുകൊണ്ട് നടയുടെ മുമ്പിൽ ഒരു മുട്ടുകുത്തി ഇരുന്ന ശേഷം കഴുത്തിൽ അണിഞ്ഞ ചെത്തിപ്പു മാല പൊട്ടിച്ച് ഇരു ചെണ്ടകോലുകളും ചേർത്ത് വച്ച് കെട്ടി ശ്രീകോവിലിനുള്ളിലേക്ക് നോക്കി കാരണവർ ഇളംകോലം അട്ടഹസിച്ചു. ഇരുകൈകളും ചേർത്ത് കോലുകൾ എടുത്ത് ഭവാനിയുടെ നേരെ വേഗതയിൽ നടന്നു.

" ഹ ഹ ഹ... ചേർക്കേണ്ടതിനെ ഞാൻ ചേർത്തു വച്ചിരിക്കുന്നു.... ഇനി നിങ്ങളുടെ ഊഴം."

ഭവാനിയുടെ കൈകളിലേക്ക് കോലുകൾ നൽകി തലയിൽ കൈ വച്ച് അനുഗ്രഹിച്ചുകൊണ്ട് കോലം അരുൾവാക്ക് നൽകി. കണ്ടുനിന്നവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ഭവാനിക്ക് കോലത്തിൻ്റെ വാക്കിനർത്ഥം മനസ്സിലായിരുന്നു.

***

ഭദ്രയേയും കൂട്ടി മുറിക്ക് പുറത്ത് കടന്ന കാശിയെ കാത്ത് ശക്തിയും ശിവയും കിരണും ഉണ്ടായിരുന്നു. ഭദ്രയോട് സൈഡിലേക്ക് മാറി നിൽക്കാൻ പറഞ്ഞുകൊണ്ട് ഇടതുകൈയും വലതുകയും മുഷ്ടി ചുരുട്ടി താളത്തിൽ കുടഞ്ഞുകൊണ്ട് അവർക്ക് നേരെ അവൻ നടന്നു. തലയ്ക്ക് നേരെ വന്ന ശക്തിയുടെ വാതുക്കൈ കാശി തൻ്റെ ഇടത് കൈക്കുള്ളിൽ ആക്കിയിരുന്നു. അടിക്കാൻ ഓങ്ങിയ മറ്റേ കയ്യും കാശി തടഞ്ഞു. തൻ്റെ കൈപ്പിടിയിൽ ഒതുങ്ങിയ ഇരുകൈകളും അവൻ രണ്ട് ദിശയിലേക്ക് കറക്കി. കറങ്ങും തോറും ആ മുറിക്കുള്ളിൽ ശക്തിയുടെ അലർച്ച മുഴങ്ങിക്കെട്ടു. നെഞ്ചിലേക്ക് കിട്ടിയ ചവിട്ടിൽ

💬 Comments

View all comments