Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
ശക്തി ചുവരിലേക്ക് തലയടിച്ച് തെറിച്ചു വീണു. കൂട്ടത്തിൽ തണ്ടും തടിയും കുറവുള്ള കിരൺ പേടിച്ചരണ്ട് നിന്നെങ്കിലും കാശി അവനെയും പഞ്ഞിക്കിട്ടു. വയറിൽ കിട്ടിയ രണ്ടു പഞ്ചിന് പുറമെ മുഖത്തും കിട്ടിയതോടെ കിരൺ നിലംപതിച്ചു. സൈഡിൽ നിന്നും വന്ന ശിവ കയ്യിലുണ്ടായിരുന്ന അടക്കാ കത്തി കാശിയുടെ വയറിൻ്റെ ഇടതുവശത്തായി കുത്തി. പെട്ടെന്ന് തന്നെ react ചെയ്ത kasi ശിവയുടെ കയ്യിൽ പിടുത്തമിട്ടു. അതുകൊണ്ട് ഒരിഞ്ചിൽ കൂടുതൽ ആഴത്തിൽ കയറിയില്ല. കയ്യിലെ പിടുത്തം മുറുകിയതോടെ കത്തിയിൽ നിന്നും ശിവയുടെ പിടിവിട്ടു. ചുവരിലേക്ക് ചേർത്തുനിർത്തിയ അവൻ്റെ വലതുകൈ പിടിച്ച് ചുവരിൽ വച്ച് കൈ തണ്ടയ്ക്ക് താഴെ ആയി തുരുതുരെ കാശി ഇടിച്ചു. എല്ല് മുറുകിയ ശബ്ദത്തോടൊപ്പം ശിവയുടെ കരച്ചിലും അവിടെ അലയടിച്ചു. നിലത്ത് വീണ കത്തിയെടുത്ത് ശിവയുടെ വലതു കൈപ്പത്തിയിൽ കുത്തിയിറക്കിയ ശേഷം കൈമുട്ടുകൊണ്ട് താടിയിലേക്ക് ശക്തമായൊരു കുത്തുകൂടെ കൊടുത്തു. അതോടെ ശിവയും വീണു. ഇതൊക്കെ കണ്ട് പകച്ചു നിന്ന ഭദ്രയുടെ അരികിലേക്ക് അവൻ ചെന്നു.
***
കോലുകൾ ഏല്പിച്ച ശേഷം ചെണ്ടയുടെ താളത്തിന് ചുവടു വച്ച കോലം പെട്ടെന്ന് രൗദ്രഭാവം പൂണ്ടുകൊണ്ട് തിരുമുറ്റത്ത് ഉറഞ്ഞാടി. ഇളംകോലത്തിൻ്റെ ഉഗ്രചുവടുകളിൽ ആ കാവ് കുലുങ്ങി വിറച്ചു. ശ്രീകോവിലിനു മുന്നിലേക്ക് ഓടിയ കോലം കയ്യിലെ വാൾ പടിയിൽ കുത്തിപ്പിടിച്ച് കിതച്ചു. ശ്രീകോവിലിനകത്തേക്ക് കയറാൻ ആയവേ കോലധാരി ബോധക്ഷയനായി വീണു. അതുകൂടെ ആയതും പരിക്കർമികൾ ചേർന്ന് കോലധാരിയെ അണിയറയിലേക്ക് എടുത്തുകൊണ്ടുപോയി. കലാമിത്രയും കാണാതിരുന്ന രൗദ്രരൂപവും ബോധംകെടലും കൂട്ടുനിന്ന ആളുകളിൽ സംസാരവിഷയമാവാൻ അധികം സമയം വേണ്ടിയിരുന്നില്ല.
***
" വാ ഞാൻ വീട്ടിലാക്കാം. എവിടെയാ വീട്? "
💬 Comments
View all comments