0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

" ചെമ്പകശ്ശേരി "

കാശിയുടെ ചോദ്യത്തിന് ഒരു വാക്കിൽ മറുപടി പറഞ്ഞുകൊണ്ട് അവന് നേരെ അവൾ നോക്കി.

" എനിക്കിവിടെ സ്ഥലങ്ങൾ ഒന്നും അറിയില്ല. വഴി കാണിച്ചാൽ ഞാൻ കൂടെ വരാം "

സൗമ്യമായി തന്നെ കാശി പറഞ്ഞു. മുന്നിൽ നടക്കാൻ തുടങ്ങിയ അവൻ്റെ കൈകളെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ ഒപ്പം നടന്നു. കയ്യുടെ വിറയൽ ഇപ്പോഴും ഉണ്ട് അതവന് മനസിലായത് കൊണ്ട് കൈ മാറ്റാൻ മുതിർന്നില്ല. മുറിയിൽ നിന്നും ഇറങ്ങി പോകുന്ന ഇരുവരെയും നിരീക്ഷിച്ചുകൊണ്ട് മറ്റു രണ്ടു കണ്ണുകൾ ആ കെട്ടിടത്തിന് പുറകിൽ ഉണ്ടായിരുന്നു. റോഡിലെത്തിയതും തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ ഭദ്രയേയും കൂട്ടി കാശി നടന്നു. ആ നിലാവിനെ സാക്ഷിയാക്കി എന്നെന്നേക്കുമായി അവർ ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. തെരുവുവിളക്കിൻ്റെ കണ്ണെത്താത്ത ഇടങ്ങളിലൂടെ നടക്കുമ്പോൾ അവളുടെ കൈകൾ അവൻ്റെ ബലിഷ്ഠമായ biceps ൽ മുറുകുന്നുണ്ടായിരുന്നു. പക്ഷേ കാശിയുടെ ഇടതുകൈ ചോര വാർന്നുപോകാതിരിക്കാൻ മുറിവിൽ അമർനിരിക്കുകയായിരുന്നു.

###

താനിരിക്കുന്ന മുറിക്ക് വെളിയിൽ പലരുടെയും സംസാരം അവൾക്ക് കേൾക്കാൻ കഴിഞ്ഞു പക്ഷേ കൈകാലുകൾ കെട്ടിയ നിലയിൽ ഉള്ള അവൾക്ക് ഒന്ന് നേരെ ഇരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. വായ മൂടികെട്ടിയത് കാരണം ശബ്ദവും പുറത്തു വന്നില്ല. വാതിൽ തുറന്ന് അകത്ത് കയറിയ ആളുടെ കയ്യിലെ ഫ്ലാഷ്ലൈറ്റ് നാലുചുവരുകളിൽ തട്ടി മുറിയിൽ അല്പം വെളിച്ചം നിറച്ചു. അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ വിറച്ചു.

" ശക്തി! "

അവൾ മന്ത്രിച്ചു. ആരുടെ കയ്യിലാണ് അകപ്പെട്ടതെന്ന് അവൾക്ക് മനസിലായ നിമിഷം സകല ദൈവങ്ങളെയും അവൾ വിളിച്ചു. ചുവരിൽ ചാരി ഇരുന്ന അവളുടെ അരികിലേക്ക് ചെന്ന ശക്തി

💬 Comments

View all comments