Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
കെട്ടുകൾ എല്ലാം അഴിച്ചുകളഞ്ഞു.
" പേടിച്ചുപോയോ ?"
ഭദ്രയുടെ കവിളിൽ കൈ വച്ചുകൊണ്ട് ശക്തി ചോദിച്ചു. ബലിഷ്ഠമായ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല.
" കുറെ നാൾ ആയില്ലേ നീ രക്ഷപെടുന്നു , നിന്നെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പോകുവാ ഇന്ന് . അതിന് മുമ്പ് എനിക്ക് നിന്നെ ഒന്ന് ആസ്വദിക്കണം നല്ല കുട്ടിയായി ഇരുന്നാൽ പെട്ടെന്ന് തീർക്കാം അല്ലെങ്കിൽ .."
ഭദ്രയെ നോക്കി ക്രൂരമായ സ്വരത്തിൽ ശക്തി തൻ്റെ ആവശ്യം പറഞ്ഞതും ഭദ്ര എന്ത് ചെയ്യണം എന്ന് അറിയാതെ നിശ്ചലമായിപോയിരുന്നു. അവളുടെ ചുവന്ന കുഞ്ഞ് ചുണ്ടിലേക്ക് അവൻ ചുണ്ടുകൾ അടുപ്പിച്ചു. പുറത്ത് നിന്നും ആരുടെയോ അലർച്ച കേട്ടതും മുഴുവിപ്പിക്കാൻ കഴിയാതെ അവൻ പുറത്തേക്ക് നടന്നു. കണ്ണുകളടച്ചിരുന്ന ഭദ്ര വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു. പുറത്തെ അലർച്ചകൾ കേട്ട് ഭയന്ന ഭദ്ര മൂലയിലേക്ക് നിരങ്ങി ഇരുന്നു. മുട്ടിനുമേലെ തല വച്ച് ഭയത്തോടെ അവൾ ആ ഇരുട്ടിൽ ഇരുന്നു.
എനിക്ക് നേരെ അടുക്കുന്ന കാലൊച്ചയും നേരത്തെ തോന്നിയതുപോലെയുള്ള നോട്ടവും അറിഞ്ഞ് ഞാൻ മുന്നിലുള്ള ആളുടെ നേർക്ക് തല ഉയർത്തി നോക്കി. അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളുടെ മുഖം കണ്ടതും എൻ്റെ മനസിൽ പ്രതീക്ഷയും മുഖത്ത് ആശ്വാസവും ചെറുതായി നിഴലടിച്ചു. എപ്പോൾ ഏറെ പരിചിതമായ ആളുടെ സാമിപ്യം ആണ് എനിക്ക് തോന്നിയത്.
" ര..ക്ഷിക്ക..ണം "
എൻ്റെ വായിൽ നിന്നും വിറയാർന്ന പതിഞ്ഞ ശബ്ദം പുറത്തുവന്നു. അവന് നേരെ നോക്കി പ്രതീക്ഷയോടെ ഞാൻ കൈ നീട്ടി.
" വാ "
അവന് നേരെ നീട്ടിയ
💬 Comments
View all comments