Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
എൻ്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ എന്നെ എഴുന്നേൽപ്പിച്ചു.
പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങളെ കത്ത് നിൽക്കുന്ന ശക്തിയെ കണ്ട് എനിക്ക് പേടി ആയെങ്കിലും അവൻ മുന്നോട്ട് ചെന്നു. പിന്നെ അടിയുടെ ശബ്ദവും അലർച്ചയും എല്ലാം കൂടെ ആയപ്പോൾ എനിക്ക് ആകെ വല്ലാതായി.
"വാ ഞാൻ വീട്ടിലാക്കാം. എവിടെയാ വീട്? "
അരികിൽ വന്ന അവൻ്റെ ചോദ്യത്തിന് യാന്ത്രികമെന്നോണം അവനെ നോക്കി ഞാൻ മറുപടി പറഞ്ഞു.
" ചെമ്പകശ്ശേരി "
" എനിക്കിവിടെ സ്ഥലങ്ങൾ ഒന്നും അറിയില്ല. വഴി കാണിച്ചാൽ ഞാൻ കൂടെ വരാം "
സൗമ്യമായി പറഞ്ഞുകൊണ്ട് അവൻ മുന്നിൽ നടക്കാൻ തുടങ്ങി. ഉള്ളിൽ വന്ന പ്രേരണയാൽ അവൻ്റെ കൈകളെ ചുറ്റിപ്പിടിച്ചുകൊണ്ട് ഞാനും ഒപ്പം നടന്നു. വഴിയിലെ ഇരുട്ടിൽ ഒക്കെ തന്നെയും എൻ്റെ കൈകൾ അവൻ്റെ മസിലുകളെ പൊതിഞ്ഞു പിടിച്ചിരുന്നു.
###
" Bandage ഉണ്ടോ ഇവിടെ? "
വീട്ടിൽ കയറിയതും അവൻ ചോദിച്ചു. അപ്പോഴാണ് അവൾ അവൻ്റെ മുറിവ് കണ്ടത്. പെട്ടെന്ന് പരവേശം കൊണ്ട അവൾ അവനെ സോഫയിൽ ഇരുത്തി വേഗത്തിൽ പോയി first-aid ബോക്സ് കൊണ്ടുവന്നു.
" ഞാൻ ചെയ്തു തരാം"
സ്വയമേ മരുന്നു വെക്കാൻ നിന്ന കാശിയെ തടഞ്ഞുകൊണ്ട് അവളുടെ പരിഭ്രമത്തോടെയുള്ള ശബ്ദം പുറത്തുവന്നു. ഒരു വേള ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി. മരുന്ന് വച്ച് ബാൻഡേജ് ഒട്ടിച്ച അവളുടെ വിരലുകൾ അവൻ്റെ വയറിലെ മുഴുപുകളിലൂടെ ഓടിനടന്നു. സ്വബോധം വന്ന അവൾ വേഗത്തിൽ കൈ പിൻവലിച്ചു കൊണ്ട് സോഫയുടെ മറുഭാഗത്ത് ഇരുന്നു.
സുഭദ്ര നല്ല ഉറക്കം ആയത് കൊണ്ട് തന്നെ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച്
💬 Comments
View all comments