Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
നേരത്തെ മൗനത്തിന് ശേഷം നന്ദി പറയാൻ തുനിഞ്ഞെങ്കിലും പുറത്ത് വന്ന വണ്ടിയുടെ ശബ്ദം അതിനെ തടഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്ന ഭദ്ര കണ്ടത് യൂണിഫോമിൽ നിൽക്കുന്ന കുറച്ച് പോലീസുകാരെയും. തപ്പി തടഞ്ഞ് അവൾ നെയിം ബാഡ്ജിലെ പേര് വായിച്ചു.
" കൃഷ്ണദാസ് , സബ് ഇൻസ്പെക്ടർ"
വാതിൽ മുഴുവനായി തുറന്നു കൊണ്ട് ദാസും പൊലീസുകാരും അകത്ത് കയറി.
" ദേവാ.. നിയോ?"
സോഫയിൽ ഇരിക്കുന്ന കാശിയെ കണ്ടതും ഞെട്ടലോടെ ദാസ് ചോദിച്ചു. ചെറിയച്ചനെ പ്രതീക്ഷിക്കാതെ കണ്ടത്തിൽ അവനും ഒന്ന് പരിഭ്രമിച്ച്. കുറച്ച് മുമ്പ് താൻ ചെയ്ത അക്രമം അറിഞ്ഞ് വന്നതാണോ എന്ന് അവൻ സംശയിച്ചു.
" എന്താ ചെറിയച്ചാ, എന്തുപറ്റി ?"
കാര്യം അറിയാനുള്ള തിടുക്കത്തിൽ അവൻ ദാസിനോട് ചോദിച്ചു.
" നീ എന്താ ഇവിടെ? സ്റ്റേഷനിലേക്ക് ഒരു mail വന്നിരുന്നു കൂടെ ഒരു കോളും. ചെമ്പകശ്ശേരിയിൽ അനാശാസ്യം നടക്കുന്നു ഉത്സവപ്പറമ്പിൽ വച്ച് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞ്."
വീഡിയോ കാണിച്ചുകൊണ്ട് ദാസ് പറഞ്ഞു നിർത്തി. ആ വീഡിയോയിൽ താനും ആ പെണ്ണും കൂടെ ആ കെട്ടിടത്തിൽ നിന്നും ഇറങ്ങി പോകുന്നതും ആയിരുന്നു. അവിടെ നടന്ന മറ്റു സീനുകൾ ഒന്നും തന്നെ അതിലില്ല. മനഃപൂർവം ആരോ തനിക്ക് നേരെ കരുനീക്കിയതാണെന്ന് അവന് മനസിലായി. വിഷയം കുറച്ച് സീരിയസ് ആയതിനാൽ വരുന്നതിന് മുമ്പ് മെമ്പറെ വിവരം അറിയിച്ചിരുന്നു. പാർട്ടി പ്രവർത്തകൻ ആയ മെമ്പർ കുറച്ച് പൊതുപ്രവർത്തകരെയും കൂട്ടിയാണ് ചെമ്പകശ്ശേരിയിൽ എത്തിയത്.
അകത്ത് കയറിയ അവർ പ്രശ്നം വഷളാക്കുന്നത് മനസ്സിലാക്കിയ ദാസ് വേറെ വഴി ഇല്ലാതെ
💬 Comments
View all comments