0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

അങ്ങോട്ടയച്ചത്."

" അത്.. അവളുടെ കല്യാണം കഴിഞ്ഞു. സൂര്യമംഗലത്തെ ഏതോ പയ്യനുമായി. "

" എന്താ നീ പറയുന്നേ. എങ്ങനെ സാധ്യമായി, എന്തുകൊണ്ട് നീ തടുത്തില്ല. ഇത്രേം കാലം ചെയ്ത കർമങ്ങൾ എല്ലാം വിഫലമായില്ലേ"

" ഞാൻ എന്ത് ചെയ്യാനാ ഇവിടെ നിന്നും അവരെ പോലീസ് പിടിച്ചു. സ്റ്റേഷനിൽ ചെന്നപ്പോൾ ആ ഭവാനിയും മക്കളും എല്ലാം ഉണ്ടായിരുന്നു. ശക്തിയുമായുള്ള കല്യാണകാര്യം വരെ പറഞ്ഞു നോക്കി പക്ഷെ ആ പിഴച്ചവൾ അവൻ്റെ കൂടെയേ ജീവിക്കു എന്ന് പറഞ്ഞു. പിന്നെ ആ തള്ളയുടെ ഉത്തരവ്.. ഹും.. അവസാനം ഞാൻ തള്ളേനേം കൂട്ടി ഇറങ്ങിക്കോളാൻ പറഞ്ഞു. "

" എന്നിട്ട് സുഭദ്രയെ ഇറക്കി വിട്ടോ നീ?അവനെ പറ്റി എന്തെങ്കിലും അറിയുമോ നിനക്ക്? "

" ഇല്ല നാളെ അവൾ വരുമ്പോ രണ്ടിനേം ഇറക്കി വിടാൻ നിക്കുവ ഞാൻ. ആ പയ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളൊന്ന് അന്വേഷിക്ക്"

" നീ എന്തായാലും സുഭദ്രയെ അവിടെ തന്നെ നിർത്തണം. ഇനി അവളാണ് നമ്മുടെ ലക്ഷ്യം. "

മായൻ പറഞ്ഞ കാര്യങ്ങൾ എല്ലാം പത്മാവതിയെ അറിയിച്ച ശേഷം അയൽ ഫോൺ വച്ചു.

ഭദ്രയോടുള്ള ദേഷ്യത്തിൽ ആഡംബരം കാണിക്കാൻ ഭംഗിയായി ചുറ്റിവച്ച പട്ടുസാരി അവൾ വലിച്ചഴിച്ചുകൊണ്ട് മുറിയിലേക്ക് കയറി. പാവാടയും ബ്ലൗസും ഇട്ട് സാരി കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

" ഈ പിഴച്ചവൾ കാരണം മനുഷ്യന് ഇരട്ടി പണി ആയല്ലോ. ഈ ശക്തി എവിടെ പോയി കിടക്കുകയാ? വിളിച്ചിട്ട് എടുക്കുന്നും ഇല്ല. നാശം പിടിക്കാൻ. "

വയസ്സ് അമ്പതു കഴിഞ്ഞ് കുറച്ചായെങ്കിലും

💬 Comments

View all comments