Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
കൂടെ സപ്പോർട്ട് ആയി നിൽക്കുകയാണ് വേണ്ടതെന്ന് അവൻ തീരുമാനിച്ചു. കുറച്ച് നേരത്തെ ഇരിപ്പിന് ശേഷം അവൻ തിരികെ മുറിയിലേക്ക് കയറി. ലൈറ്റ് പോലും അണക്കാതെ പാവം ഉറങ്ങിപ്പോയിരുന്നു. അവളെ നോക്കിയ ശേഷം അവൻ ലാപ്ടോപ് തുറന്ന് വെബ് ക്യാം ഓൺ ചെയ്ത് ഷർട്ട് അഴിച്ചു. അല്പം തിരിഞ്ഞ് തല ചരിച്ചുകൊണ്ട് സ്ക്രീനിൽ തെളിഞ്ഞ മുറിവേറ്റ ഒറ്റക്കണ്ണൻ ചെന്നായയുടെ ടാറ്റൂവിൽ നോക്കി. കുറച്ച് പൈസ കയ്യിൽ കിട്ടിയപ്പോൾ ചെയ്ത ടാറ്റൂ ആണ്, ജീവിതത്തിലെ പ്രശ്നങ്ങളെ ഒറ്റയ്ക്ക് പൊരുതി വന്നവന് ഇതിലും മികച്ച ഒരു തീം അവന് ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അതവളുടെ സ്വപ്നത്തിൽ വന്നതെങ്ങനെ എന്ന് അവന് മനസിലായില്ല. പക്ഷേ തികച്ചും നോർമ്മലായ കണ്ണുകൾ ആണ് അവൻ്റെതെന്ന ഒരു കുറവ് അവൾ കണ്ടത് തന്നെ ആവില്ല എന്ന തോന്നലിലേക്ക് അവനെ എത്തിച്ചു. Lap അടച്ചുവെച്ച് shirt ഇട്ടുകൊണ്ട് അവളുടെ അരികിലേക്ക് നടന്നു.
" ഞാൻ തേടിയ നീലകണ്ണുകൾക്ക് അതിലും മനോഹരമായ മുഖം ഉണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ നീലക്കണ്ണുകൾക്ക് കാവലായി ഞാൻ ഉണ്ടാകും"
അവൾക്കരികിൽ ചെന്ന് കരഞ്ഞു വാടിയ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. കട്ടിലിൻ്റെ ഒരരികിൽ ശ്വാസമെടുക്കുന്നതിനൊത്ത് ഉയർന്നു താഴുന്ന അവളുടെ ഇളം കരിക്കുകളിലേക്ക് അവൻ്റെ നോട്ടം പോയി. അവളെ നോക്കി അവനും ഉറക്കത്തിൻ്റെ ആഴങ്ങൾ അളന്നു..
###
സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയപ്പോഴേക്കും പത്മാവതിക്ക് വിളി വന്നിരുന്നു. മറുഭാഗത്ത് നിന്നും കർമങ്ങൾ മുടങ്ങിയത് പത്മാവതിയെ അറിയിച്ചു.
" അവളെവിടെ, അവിടെ എന്തെങ്കിലും അരുതാത്തത് സംഭവിച്ചോ?"
"അവൾ സൂര്യമംഗലത്താണ്"
"ഏഹ്.. എങ്ങനെ. എല്ലാം അറിയാവുന്ന നീ എന്തിനാ അവളെ
💬 Comments
View all comments