0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

അയാൾ പോസിറ്റീവ് ആയി പറഞ്ഞാൽ മുത്തശ്ശി എന്തായാലും ഇത് നടത്തും. അതുകൊണ്ട് അവർ പോകുന്നതിന് മുമ്പ് നമുക്ക് എല്ലാം തുറന്ന് പറയാം. പിന്നെ തൻ്റെ സേഫ്റ്റി അതിന് ഞാൻ വഴി ഉണ്ടാക്കാം ഇനി അവര് കാരണം തനിക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല. പോരെ?. എന്തായാലും ശ്രീഭദ്ര ഉറങ്ങിക്കോളു "

അവളെ സമാധാനിപ്പിച്ചു കൊണ്ട് അവളുടെ മറുപടി പോലും കേൾക്കാതെ പുതപ്പെടുത്ത് കൊടുത്ത് അവൻ മൊബൈലും എടുത്ത് പുറത്തേക്കിറങ്ങി. വാതിലടച്ച് അവൻ സ്റ്റെയറിൽ പോയി ഇരുന്നു.

കാശിയുടെ പരിഹാരം അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല കാരണം അവനോടുള്ള ഇഷ്ടം തന്നെ. പക്ഷേ അത് പറയാൻ അവൾക്ക് പേടി തോന്നി. മറ്റെവിടെയെങ്കിലും സുരക്ഷിതമായ ഒരിടം കിട്ടിയാലും അവൻ്റെ സാമീപ്യം നഷ്ടമാകുമെന്ന ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു. മണിക്കൂറുകളുടെ മാത്രം പരിചയമുള്ള ഒരാളോട് എന്തുകൊണ്ടാണ് ഇത്രയും അടുപ്പം തോനുന്നതെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഒടുവിൽ അതിനൊരുത്തരമായി രക്ഷകനോടുള്ള ആരാധന എന്ന പേരും അവളുടെ മനസ്സ് തന്നെ തിരഞ്ഞെടുത്തു. ശരീരത്തെയും മനസിനെയും ഒരുപോലെ ക്ഷീണം ബാധിച്ചതിനാൽ അവൾ വേഗം തന്നെ ഉറക്കത്തിലേക്ക് വീണു.

പടികളിൽ ഇരുന്ന് ഫോൺ നോക്കുന്ന അവൻ്റെ വിരൽ അലക്ഷ്യമായി സ്ക്രീനിലൂടെ ഓടി നടന്നു. അവളുടെ കരഞ്ഞുകലങ്ങിയ മുഖം ആയിരുന്നു അവൻ്റെ മനസിൽ മുഴുവൻ. ഇത്രയും വയസിനിടയിൽ ഒരുപാട് മുഖങ്ങൾ അവൻ കണ്ടിട്ടുണ്ടെങ്കിലും ഓമനത്തമുള്ള അവളുടെ മുഖം അവൻ്റെ മനസിനെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്ന സത്യം അവൻ മനസ്സിലാക്കി. പക്ഷേ നാളെയൊരു ദിവസം തന്നിൽ നിന്നും അകന്ന് പോകേണ്ടവൾ ആണ്, ജീവൻ ഭയന്ന് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്ന അവളുടെ

💬 Comments

View all comments