0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

എനിക്ക് ലഭിച്ചു. അവരിൽ നിന്നും രക്ഷപെടാൻ വേണ്ടിയാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. സോറി.... "

അത്രയും പറഞ്ഞുകൊണ്ട് അവൾ തൻ്റെ കാലിൽ വച്ച കൈ പിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു. കരയുന്ന അവളുടെ കുഞ്ഞുമുഖം അവൻ്റെ മനസിനെ വേദനിപ്പിച്ചു. എത്ര പറഞ്ഞിട്ടും കരച്ചിൽ നിർത്താതെ വന്നപ്പോൾ അരികിലേക്ക് നീങ്ങി ഇരുന്ന് അവൻ അവളെ വാരിപ്പുണർന്നു. പെട്ടെന്നുള്ള തോന്നലിൽ ചെയ്തതാണെങ്കിലും അടർന്ന് മാറാനുള്ള അവൻ്റെ ശ്രമങ്ങളെ വിഫലമാക്കികൊണ്ട് അവൾ അവനിലേക്ക് കൂടുതൽ പടർന്നു കയറി. കൈകളെ മുറുകെ പിടിച്ചുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു കിടന്നു. ഏറെ നേരത്തെ കരച്ചിലിനൊടുവിൽ കവിളിലേക്ക് ഒഴുകിയ കണ്ണുനീരിനെ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി.

" എനിക്ക് നഷ്ടപ്പെട്ട സ്വത്തോ പണമോ അവകാശമോ ഒന്നും വേണ്ട. ഒരു ജോലി കിട്ടുന്നവരെ എനിക്കും അമ്മയ്ക്കും പേടിക്കാതെ നിൽക്കാൻ ഒരു ഇടം മാത്രം മതി. അത് കഴിഞ്ഞ് ഞങ്ങൾ എങ്ങോട്ടെലും പൊക്കോളാം.. പ്ലീസ്"

അവനെ നോക്കി കൈകൂപ്പി അവൾ വിതുമ്പി. തനിക്ക് പ്രിയപ്പെട്ട ഒരാളോടെന്ന പോലെ അവൾ തൻ്റെ സങ്കടങ്ങൾ എല്ലാം കാശിയിലേക്ക് ചൊരിഞ്ഞു. കുറച്ച് മുമ്പ് അവളോട് അങ്ങനെ ചോദിച്ചതിൽ അവൻ കുറ്റബോധം തോന്നി. അവൻ്റെ ആ സ്വഭാവത്തെ എത്ര മാറ്റാൻ നോക്കിയിട്ടും അവനത് കഴിഞ്ഞിരുന്നില്ല. അവൻ കാരണം അവളുടെ കണ്ണു നിറഞ്ഞതോർത്ത് സ്വയം ദേഷ്യപ്പെട്ടു. അല്പം ആലോചിച്ച ശേഷം അവളുടെ കൈകൾ പിടിച്ചുകൊണ്ട് അവൻ അവളോട് സംസാരിച്ചു.

" നോക്ക് നാളെ മുത്തശ്ശി പണിക്കരെ കണ്ട് ഇതിലൊരു തീരുമാനം ആക്കും. പണിക്കർ വേണ്ടെന്ന് പറഞ്ഞാ പിന്നെ കല്യാണം ഒന്നും നടക്കില്ല. പക്ഷെ

💬 Comments

View all comments