0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

" അന്ന് എങ്ങനെയോ രക്ഷപെട്ടു ഞാൻ. പിന്നീട് ഭയമായിരുന്നു എല്ലാത്തിനോടും എല്ലാവരോടും. ആരോടും പരാതി പറയാൻ കഴിയാതെ നീറിയപ്പോൾ , ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു. അതിൽ ചുവന്ന കണ്ണുള്ള ഒരു പുരുഷൻ എന്നെ രക്ഷിക്കുന്നതായിരുന്നു. അയാളുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞില്ല . പക്ഷേ എൻ്റെ മുന്നിൽ നടന്ന അയാളുടെ പുറത്തെ മുറിവേറ്റ ഒറ്റകണ്ണുള്ള ചെന്നായ അതെനിക്ക് മറക്കാൻ കഴിയില്ല. അയാളായിരുന്നു പിന്നീട് എൻ്റെ ഊർജം. "

കണ്ണുകൾ വാശിയോടെ തുടച്ചവൾ കാശിയെ നോക്കി ചെറുതായി ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു. സ്വപ്നത്തിൻ്റെ കാര്യം കാശിയിൽ ചെറിയൊരു ഞെട്ടൽ ഉണ്ടാക്കിയിരുന്നു എങ്കിലും അവനത് വെളിയിൽ കാണിച്ചില്ല.

" വൈകീട്ട് ഞാൻ സന്തോഷത്തോടെയ കവിലേക്ക് വന്നത്. തൊഴുത് നിന്നപ്പോൾ തൊട്ട് ആരോ എന്നെ നോക്കുന്ന പോലെ തോന്നിയിരുന്നു പക്ഷേ അതെനിക്ക് പേടി തോന്നിച്ചില്ല. അവിടെ കൂടി നിന്നവരുടെ ചോദ്യം സഹിക്കാനാവാതെയാ ഞാൻ അവിടുന്ന് ഇറങ്ങി നടന്നത് അപ്പോഴും ആരോ നോക്കുന്ന പോലെ തോന്നി പക്ഷേ പെട്ടെന്ന് ആരൊക്കെയോ എന്നെ പിടിച്ചുകൊണ്ട് പോയി. പിന്നെ കാണുന്നത് ആ വീടായിരുന്നു. മരണം മുന്നിൽ കണ്ടപ്പഴാ നിങ്ങൾ എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ അവർ എന്നേ...."

വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ അവളുടെ ശബ്ദം മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി. എന്ത് ചെയ്യണമെന്ന് അറിയാതെ കാശി വലഞ്ഞു. അവളുടെ കാലുകളിലേക്ക് അവൻ്റെ കയ്യിലെ ചൂട് പകർന്നുകൊണ്ട് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

" ഇത്രയും ചെയ്ത നിങ്ങളോട് ഞാൻ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. പക്ഷേ... അന്ന്, ആ സ്വപ്‌നത്തിൽ ഞാൻ അനുഭവിച്ച സുരക്ഷിതത്വം വീണ്ടും നിങ്ങളിൽ നിന്നും

💬 Comments

View all comments