0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

പത്മാവതിന്നാ പേര്"

"ആരുടെ"

"നേരത്തെ ചോദിച്ചില്ലേ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ത്രീയെ പറ്റി അവരുടെ പേരാ"

"ശെരി ബാക്കി പറ"

" അവരുടെ മോനെയാ നിങ്ങൾ തല്ലിയത്"

മുഖത്ത് നോക്കാതെ ഉള്ളിൽ ഉള്ള സന്തോഷം അടക്കി വച്ചുകൊണ്ട് അവൾ പറഞ്ഞു.

"അതൊക്കെ ശെരി നിനക്കെന്താ ഇതിൽ റോള്, അവനുമായുള്ള കല്യാണം വേണ്ടാത്തതിൻ്റെ കാരണമോ?"

" Thanks"

"ഇതെന്തിനാ, ഇതാണോ ഞാൻ ചോദിച്ചത്"

"അല്ല നേരത്തെ പറയാൻ പറ്റിയില്ല, എന്നെ അവരുടെ കയ്യിൽന്ന് രക്ഷിച്ചതിനാ നന്ദി പറഞ്ഞേ. "

" എൻ്റെ പൊന്ന് കൊച്ചെ ഞാൻ ചോദിച്ചതിന് ഒരുത്തരം താ നീ . നിങ്ങടെ ഒക്കെ ഉദ്ദേശം എന്താ. ഇവിടെ കയറി അവകാശം സ്ഥാപിക്കാൻ ഉള്ള പ്ലാൻ അല്ലേ ഇതൊക്കെ"

കാശിയുടെ ശബ്ദത്തിന് കടുപ്പമേറികൊണ്ടിരുന്നു. അവളുടെ വട്ട് സംസാരത്തിൽ നിയന്ത്രണം വിട്ടുകൊണ്ടവൻ ചോദിച്ചു.

" ഒരുവർഷം മുൻപ് ഒരാക്ക്സിഡൻ്റിൽ എൻ്റെ അച്ചൻ മരിച്ചു. അമ്മ കിടപ്പിലായി. അന്ന് ഞങ്ങളെ നോക്കാൻ വേണ്ടി വീട്ടിലേക്ക് വന്നതാണ് അച്ചൻ്റെ സഹോദരിയായ പത്മാവതി. ഇടക്ക് അവരുടെ മകൻ ശക്തിയും വരും. അവരുടെ ലക്ഷ്യം അമ്മയുടെ സ്വത്തുക്കളും തറവാടും ആയിരുന്നു. ഞാൻ അതൊക്കെ വൈകിയ മനസ്സിലാക്കിയെ. ഇപ്പൊ എല്ലാം അവർ സ്വന്തമാക്കി. ഞാനും അമ്മയും ഏറെക്കുറെ പെരുവഴിയിൽ ആണ്. ശക്തിയെ ഞാൻ ചേട്ടനായിട്ട് കണ്ടതാണ് പക്ഷേ വലുതാവുംതോറും അവൻ എന്നെ കല്യാണം കഴിക്കാൻ വാശിപിടിച്ചു. സമ്മതിക്കാതെ വന്നപ്പോൾ എന്നെ കയറിപിടിക്കാൻ വരെ ശ്രമിച്ചു. "

ഇത്രയും പറഞ്ഞപ്പോഴേക്കും ഭദ്രയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ശബ്ദം ചെറുതായി ഇടറി തുടങ്ങിയ അവൾ ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്ന്.

💬 Comments

View all comments