Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
പതിക്കാതെ ഓടിനടന്ന കൃഷ്ണമണികളെ അവൻ പിന്തുടർന്നു. ഇരുകണ്ണുകളും ഉടക്കി നിമിഷം കള്ളം പിടിക്കപ്പെട്ടവളെ പോലെ തല താഴ്ത്തി ഉൾവലിഞ്ഞു ഭദ്ര.
" തനിക്ക് ഉറങ്ങണമെങ്കിൽ അവിടെ കിടന്നോ "
" ദേവേട്ടൻ എവിടെ കിടക്കും ?"
പറഞ്ഞു കഴിഞ്ഞാണ് അതിലെ അബദ്ധം അവൾക്ക് കത്തിയത്. അരുതാത്തതെന്തോ കേട്ടതുപോലെ തന്നെ നോക്കുന്ന കാശിയെ കണ്ടതും കണ്ണുകൾ ഇറുക്കിയടച്ച് മുഖം തിരിച്ചു.
" എന്ത് മണ്ടത്തരമാ ഞാൻ കാണിച്ചത്, അല്പം മുമ്പ് അയാളെ സ്വപ്നം കണ്ടിരുന്നു അതും അയാളുടെ മുമ്പിൽ ഇരുന്നുകൊണ്ട് ഇപ്പൊൾ ഏട്ടനെന്ന് വിളിച്ചിരിക്കുന്നു. ഉയ്യോ ഇനിയെങ്ങനെ മുഖത്ത് നോക്കും"
ഇടങ്കണ്ണിട്ട് അവനെ നോക്കിക്കൊണ്ട് അവൾ മനസിൽ പറഞ്ഞു.
ദേവേട്ടനെന്ന വിളിയിൽ അവൻ്റെ കിളി പറഞ്ഞിരുന്നു. ദേവുവും അച്ചുവും വിളിക്കാറുള്ളതാണെലും മറ്റൊരാൾ അങ്ങനെ വിളിക്കാറില്ല. താൻ നോക്കുന്നത് കണ്ട് കണ്ണുകളടച്ച അവളുടെ പ്രവൃത്തി കണ്ട് അവൻ്റെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു. രണ്ടും കല്പിച്ച് അവൻ അവളുടെ അരികിൽ ചെന്നിരുന്നു. നീട്ടിവച്ച കാലുകൾ ചുരുക്കി അവനുള്ള സ്ഥലം അവളൊരുക്കി. ഇരുവർക്കും സംസാരിക്കാൻ തോന്നിയെങ്കിലും ആരാദ്യം തുടങ്ങുമെന്ന ചോദ്യവും ഉയർന്നു. കാശി തന്നെ മുൻകൈ എടുത്ത് സംസാരിച്ചു തുടങ്ങി.
" എന്തിനാ ഇതിലേക്ക് എന്നെ വലിച്ചിട്ടത് , എന്തിനാ നമ്മൾ ഇഷ്ടത്തിലാണെന്ന് പറഞ്ഞത്? "
അവളുടെ പക്കൽ ഉത്തരം ഉണ്ടായിരുന്നെങ്കിലും അതെങ്ങനെ പറയണമെന്ന് ആലോചിച്ച് വീണ്ടും സമയം കളഞ്ഞു.
" ഒന്ന് പറയടോ ഊമ ഒന്നും അല്ലല്ലോ ഇയാൾ "
കാശിയുടെ ശബ്ദത്തിൽ അല്പം കനം വന്നിരുന്നു. ഇനിയും മിണ്ടാതിരിക്കാൻ പറ്റില്ലെന്ന് തോന്നിയ അവൾ കാര്യങ്ങളെല്ലാം പറയാൻ തുടങ്ങി.
"
💬 Comments
View all comments