0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

മെയിലിൽന്ന് ആണ്, ബട്ട് കോൾ വന്ന നമ്പറും മെയിലും സെയിം ആളുടെ ആണ്. പേര് കിരൺ. ഞാൻ വാട്സ്ആപ്പ് ചെയ്യാം"

" ഒക്കെ താങ്ക്യൂ മാൻ, പിന്നെ കെട്ടിയോളോട് ഇതൊന്നും എഴുന്നള്ളിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്"

" ശെരി പരിഗണിക്കാം "

കൃഷ്ണദാസ് അയച്ച മെയിലും നമ്പറും കാശി അനുരാഗിൻ്റെ നമ്പറിലേക്ക് ഫോർവേർഡ് ചെയ്തു. ബ്ലൂ ടിക് വീഴുന്നതിന് മുമ്പ് തന്നെ അവൻ കോൾ ചെയ്തു.

" പറയടാ മോനെ എന്താ ഈ നേരത്ത് "

ഉറക്കച്ചടവോടെ അനുരാഗ് കാശിയുടെ കോൾ അറ്റൻഡ് ചെയ്തു.

" അഹ് അനു ഏട്ടാ നിങ്ങളെ ഒരു സുഹൃത്ത് സൈബർ സെല്ലിൽ ഇല്ലേ എനിക്കൊരു ഉപകാരം ചെയ്യണം. ഞാൻ ഒരു നമ്പറും മെയിലും അയച്ചിട്ടുണ്ട്. രണ്ടും ഒരാളുടെ ആണെന്നാ ചെറിയച്ചൻ പറഞ്ഞത്. നിങ്ങളെ അയാളോട് പറഞ്ഞ് 8-9 മണിടെ ഇടയിൽ എൻ്റെ നമ്പറിൻ്റെം ആ നമ്പറിൻ്റെ ചുറ്റും ആക്ടീവ് ആയിട്ടുള്ള വേറെ നമ്പറുകളുടെ ഡീറ്റെയിൽസ് ഒന്ന് എടുത്ത് തരുവോ. ഈ രണ്ടു നമ്പറും ഒരേ സമയത്ത് ഉണ്ടായിരുന്ന സ്ഥലത്തെ ആക്ടീവ് ആയ നമ്പർസ് ."

" എന്താടാ സീൻ ആണോ. എന്തായാലും ഇപ്പൊ നടക്കില്ല രാവിലെ പോരെ?"

" സീൻ ഒന്നുമല്ല ഒരാളെ കിട്ടാനാ.. പറ്റുന്നത്രേം വേഗം set ആക്ക്."

"ശെരിയെടാ ഞാൻ വിളിക്കാം."

മറുഭാഗത്ത് ഭദ്രയുടെ മൊബൈലിൽ നിന്നും സംഭാഷണം ആവർത്തിച്ചുകൊണ്ടിരുന്നു പക്ഷേ അവൾ മറ്റേതോ ലോകത്തായിരുന്നു. കോൾ കട്ട് ചെയ്ത കാശി കാണുന്നത് സ്വപ്നലോകത്തുള്ള ഭദ്രയെ. അവൻ്റെ രണ്ടാമത്തെ വിളിയിൽ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. അവൻ്റെ മുഖത്ത്

💬 Comments

View all comments