Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
, ഒന്നും നോക്കാതെ ഇറങ്ങി വന്നതല്ലേ"
ഷവറിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികളെ ചിതറിച്ചുകൊണ്ട് അവൻ്റെ മുഷ്ടി ചുവരിൽ ഇടിച്ചു നിന്നു. മനസിലെ ഭാരം നിറഞ്ഞ ചോദ്യങ്ങളെല്ലാം ഒഴുക്കി കളയാൻ ശ്രമിച്ചെങ്കിലും അതെല്ലാം അവിടെ തന്നെ കെട്ടിക്കിടന്നു. ചെറിയ മുറിവാണെങ്കിലും തുടച്ചു വൃത്തിയാക്കി വച്ചു. പുറത്തിറങ്ങിയപ്പോഴേക്കും അവൾ പകുതി കഴിച്ചിരുന്നു. ബാക്കി പകുതിക്ക് അവനും കൂടെ കൂടി. കഴിച്ച് കഴിഞ്ഞ് അവൾ കട്ടിലിലും അവൻ കസേരയിലും സ്ഥാനം പിടിച്ചു. വീണ്ടും മുറിയിൽ മൗനം തളം കെട്ടാൻ തുടങ്ങിയിരുന്നു. തനിക്കിട്ട് പണി തന്നത് ആരാണെന്ന് അറിയാൻ കാശി ചെറിയച്ചനെ വിളിച്ചു.
" ഹലോ ചെറിയച്ചാ വീട്ടിലെത്തിയോ? Free ആണോ? "
" അഹ് ദേവാ ഞാൻ എത്തിയെടാ അവിടെ എന്താ അവസ്ഥ. ഞാൻ വിളിക്കാൻ നിൽക്കുവാർന്നു. "
" ദേ ഇവിടിരിപ്പുണ്ട് . മുത്തശ്ശി കെട്ടിക്കാൻ വേണ്ടി നിക്കുവ ഏതോ പണിക്കരെ ഒക്കെ കാണാൻ പോവും നാളെ"
"അവിടെ വരെ ആയോ. പണിക്കർ ഒകെ പറഞ്ഞ നീ പെട്ടെടാ മോനെ, ഹ ഹ ഹ.. അല്ലടാ എന്താ സംഭവം നീ എന്തിനാ അവിടെ പോയെ?"
"ഇത് തന്ന നിങ്ങടെ പോണ്ടാട്ടിയും ചോദിച്ചെ. രണ്ടാൾക്കും വിശദമായി പിന്നെ പറഞ്ഞ് തരാം ഇപ്പോ ഞാൻ വിളിച്ചതെ മറ്റേ വീഡിയോ അയച്ചയാളുടെ ഡീറ്റെയിൽസ് ചോദിക്കാനാ."
"എന്താടാ ഉദ്ദേശം.. വള്ളി പിടിക്കാൻ ആണേൽ ഞാൻ തരില്ല. പഴെപോലെ ഒന്നും വയ്യ ഇപ്പോ"
"വള്ളി ഒന്നും ആക്കില്ല. ഞാൻ ഇപ്പൊ നന്നായില്ലേ. ഡീറ്റെയിൽസ് ഒന്ന് താ മാൻ"
" ശെരി ശെരി . വീഡിയോ വന്നത് ഒരു
💬 Comments
View all comments