Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
അതിൻ്റെ സഞ്ചാരപാത കാണാൻ കഴിഞ്ഞില്ലെങ്കിലും അവൻ സ്വയം ഭാവനയിൽ രൂപം കൊടുത്തു. പാൻ്റിൽ ചെറിയൊരനക്കം അറിഞ്ഞ അവൻ പെട്ടെന്ന് നോട്ടം മാറ്റി. താൻ കൊടുത്ത ചെറിയമ്മയുടെ ചുരിദാർ ടോപ്പ് ആണ് അവൾ ഇട്ടിരുന്നത്. പക്ഷേ താഴെ ടോപ്പിന് ചേരാത്ത പാവാടയും. എന്തെന്ന സംശയ ഭാവത്തിൽ നീല കളർ പാവാടയിലേക്കും അവളുടെ മുഖത്തേക്കും നോക്കിയ അവനെ അവൾ ശ്രദ്ധിച്ചു.
" അത് പാൻ്റ് ലൂസ് ആയത് കൊണ്ട് .."
മടിച്ചുകൊണ്ട് അവനെ നോക്കി അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി കയ്യിലെ ഡ്രസ്സ് കട്ടിലിൻ്റെ ഹെഡ്ബോർഡിൻ്റെ ഒരു മൂലയിലേക്ക് വച്ചു. അവളുടെ പ്രവൃത്തിയും വേഷവും കണ്ടപ്പോൾ അവൻ്റെ ഉള്ളിലെ ഭാര്യയെന്ന സങ്കല്പത്തിന് ഭദ്രയുടെ രൂപം കൊടുത്തു.
" ആവശ്യമുള്ളത് കഴിച്ചോ താൻ , ഞാനും ഒന്ന് കുളിക്കട്ടെ"
ഭക്ഷണത്തിലേക്ക് വിരൽ ചൂണ്ടി അവളെ നോക്കി പറഞ്ഞു. അതിന് പകരമായി അവൾ നിറഞ്ഞ പുഞ്ചിരി നൽകി. ടവ്വലും രാവിലെ അഴിച്ചിട്ട ഡ്രെസ്സും എടുത്ത് അവൻ കുളിക്കാൻ കയറി.
"അമ്മ പറഞ്ഞ പെണ്ണ് ഇത് തന്നെ ആയിരിക്കുമോ? മൈർ ആ സ്വപ്നത്തിൽ വന്നവളുടെ മുഖം കണ്ടിരുന്നേൽ ഉറപ്പിക്കാർന്നു ഇതിപ്പോ അവളോട് ഒരു ഇതും തോന്നുന്നുണ്ട് പക്ഷേ മുതലെടുപ്പ് ആവുമൊന്നു സംശയവും ഉണ്ട്. അവളൊന്ന് സംസാരിച്ചിരുന്നെങ്കിൽ എന്താ നടന്നതെന്നെങ്കിലും അറിയാമായിരുന്നു. അതെങ്ങനാ അണ്ണാക്കിൽ പഴം വല്ലോം കിടക്കുവായിരിക്കും. ഒറ്റ നിമിഷം കൊണ്ട് അവൾ അങ്ങനൊരു കള്ളം പറഞ്ഞ് എന്നോട് കെഞ്ചിയത് എന്തിനായിരുന്നു. അണ്ടി എന്തായാലും മനസമാധാനം പോയിക്കിട്ടി. ഇനിയിപ്പോ പുറത്ത് പോയി കിടക്കേണ്ടി വരുവോ, എനിക്കെങ്ങും വയ്യ വേണേൽ അവൾ അഡ്ജസ്റ്റ് ചെയ്യട്ടെ
💬 Comments
View all comments