0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

സുഭദ്രയ്ക്ക് മകളുടെ അവസ്ഥയെ പറ്റി ഓർത്ത് വല്ലായിക തോന്നി. നാലുച്ചുവരുകൾക്കുള്ളിൽ ഒന്നെഴുന്നേൽക്കാൻ പോലും കഴിയാതെ സുഭദ്ര കരഞ്ഞുകൊണ്ട് വേഗം നേരം പുലരാൻ പ്രാർത്ഥിച്ചു.

###

പതിവ് തെറ്റാതെ എഴുന്നേറ്റ ഭദ്രയുടെ ശ്രദ്ധ ആദ്യം പോയത് തനിക്ക് നേരെ ചരിഞ്ഞുകിടന്ന് ഉറങ്ങുന്ന കാശിയിലേക്കാണ്. രാത്രിയിൽ തന്നോട് ദേഷ്യപ്പെട്ട് കണ്ണുരുട്ടിയ ഒരുത്തൻ ഇപ്പൊൾ ശാന്തമായി ഉറങ്ങുന്നത് കണ്ട് അവൾക്ക് ചിരിവന്നു. നേരം വെളുക്കുന്നതിന് മുമ്പ് താഴേക്ക് ഇറങ്ങി ചെല്ലാൻ അവൾക്ക് മടി തോന്നി. ബ്രഷ് ഇല്ലാത്തത് കൊണ്ട് വിരൽകൊണ്ട് ഒപ്പിച്ചു. ബാക്കി പരിപാടികളും തീർത്ത് അവൾ കിടക്കയിൽ തന്നെ ഇരുന്നു. എത്ര ശ്രമിച്ചിട്ടും അനുസരിക്കാതെ അവളുടെ കണ്ണുകൾ അവനെ വാരിപ്പുണർന്നു. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഷർട്ട് ഒരല്പം പൊക്കി മുറിവ് നോക്കി. ചോര ഒന്നും വന്നിട്ടില്ലെന്ന് സ്വയമേ പറഞ്ഞ് സമാധാനിച്ചു. ഒന്ന് തലോടണം എന്നുണ്ട് പക്ഷേ അതിനു ധൈര്യമില്ല. മനസ്സിലൊരു കുസൃതി തോന്നി അവൻ്റെ ഒന്നുരണ്ട് ഫോട്ടോ അവളെടുത്തു വച്ചു. നേരം ഒന്ന് വെളുത്ത് വന്നപ്പോഴേക്കും അവൾ താഴേക്ക് ഇറങ്ങിച്ചെന്നു. അടുക്കളയിൽ മാലതിയും മറ്റുള്ളവരും പണി തുടങ്ങിയിരുന്നു. മൂത്ത മരുമകൾക്ക് പിന്നെ ഇപ്പോഴൊന്നും അടുക്കളയിൽ കയറാൻ തോന്നില്ല. ആരും അന്വേഷിക്കാറും ഇല്ല. പരുങ്ങി നിന്ന അവളെ മാലതി അടുത്തേക്ക് വിളിച്ചു.

" ന്തിനാ ഇത്രേം നേരത്തെ എഴുന്നേറ്റത് കുട്ട്യേ ?"

" അത് ശീലമാ, കുളിച്ച് കണ്ണനേം തൊഴുത് അടുക്കളേൽ കേറും. ഇന്നലെ ലേറ്റ് ആയ കുളിച്ചേ അതോണ്ട് ഇന്ന് കുളിച്ചില്ല. ഞാൻ സഹായിക്കാം"

" തൽക്കാലം അതൊന്നും വേണ്ട മോൾ പോയി കാശിയുടെ കൂടെ ഇരിക്ക്"

സാവിത്രി ആയിരുന്നു

💬 Comments

View all comments