Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
അവൾക്ക് മറുപടി കൊടുത്തത്. മാലതി കഴിഞ്ഞാൽ കാശിയോട് അല്പം അടുപ്പം ഉള്ളത് സാവിത്രിക്കാണ് . പക്ഷേ കാശിയെന്ന പേര് ഭദ്രയ്ക്ക് മനസിലായില്ല. അത് മാലതിയും കണ്ടു.
" അതെ മോൾ പോയി മോൾടെ ചെക്കൻ്റെ കൂടെ ഇരിക്ക് ഇവിടെ ഞങ്ങൾക്കുള്ള പണിയേ ഉള്ളൂ"
അവളുടെ പതർച്ച മാറ്റാൻ മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾക്ക് കാശി എന്ന പേരിനുടമയെ മനസിലായത്. ഇരുവരും അവളോട് കാണിച്ച അടുപ്പം ലക്ഷ്മിക്ക് അത്രക്കങ്ങ് പിടിച്ചില്ല. തിരിഞ്ഞ് നടക്കുമ്പോൾ ക്യാമറയും തൂക്കി പോകുന്ന അച്ചു അവളെ കണ്ടു.
" ഗുഡ് morning ചേച്ചി. നടക്കാൻ വരുന്നോ."
ആരാ എന്താണെന്നും അറിയാത്തത് കൊണ്ട് ഭദ്ര ഗുഡ് മോണിംഗിൽ ഒതുക്കി. മുറിയിൽ പോയാൽ എന്തായാലും വെറുതെ ഇരിക്കണം അതുകൊണ്ട് അവളും അച്ചുവിൻ്റെ കൂടെ കൂടി. രണ്ടിനെയും അടുക്കളയിൽ നിന്നും മാലതി നോക്കി.
പൊന്നിൽ മുങ്ങിയ പുലരി കിണ്ണം വസന്തത്തിന് ഉണർവേക്കിയപ്പോൾ ആണ് കാശി ഉണർന്നത്. മുറിവിൽ നിന്നും ഞരമ്പുകളിലേക്ക് ചെറിയ വേദന പടർന്നിരുന്നു. എങ്കിലും എഴുന്നേറ്റു. സൈഡിൽ അവളെ കാണാത്തതിൽ അവന് ചെറിയൊരു നിരാശ തോന്നി. പല്ല് തേച്ച് ഫ്രഷ് ആയി അവൻ താഴേക്ക് ചെന്നു. ചായ വാങ്ങാൻ അടുക്കളയിൽ ചെന്ന അവനെ സാവിത്രിയും മാലതിയും ചേർന്നൊന്ന് വാരി.
" കണ്ടോ മാലതി രണ്ടുപേരുടെയും മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലേ"
ചിരി അടക്കി പിടിച്ചുകൊണ്ട് സാവിത്രി തന്നെ ആദ്യത്തെ വെടി പൊട്ടിച്ചു. കാസിക്ക് ആദ്യം അതിലെ പൊരുൾ മനസ്സിലായില്ലെങ്കിലും ഒന്നാലോചിച്ചപ്പോൾ രണ്ടും കൂടെ തന്നെ കളിയാകുകയാണെന്ന് കത്തി. അധികം നിന്ന് നാറാതെ ചായയും ഗ്ലാസ്സിലെടുത്ത് മുങ്ങാൻ
💬 Comments
View all comments