Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
നിന്ന അവനിട്ട് മാലതി അടുത്ത അമ്പും പായിച്ചു.
" ഇനി ഒരു ഗ്ലാസ് ഒന്നും പോരാ. നിൻ്റെ സഹധർമിണിക്ക് കൂടെ എടുത്തിട്ട് പോ"
"ദാ അച്ചുവിൻ്റെ കൂടെ പുറത്തേക്ക് പോകുന്ന കണ്ടിരുന്നു"
തിരിഞ്ഞു നോക്കാതെ നിന്ന അവൻ്റെ കൈയിലേക്ക് മറ്റൊരു ഗ്ലാസ് ചായ കൂടെ വച്ച് കൊടുത്ത് മാലതി പറഞ്ഞു. രണ്ടു കയ്യിലും ചായയുമായി അവൻ പുറത്തേക്ക് നടന്നു. മുറ്റത്തിറങ്ങി രണ്ട് ഭാഗത്തും നോക്കിയെങ്കിലും രണ്ടിനെയും കണ്ടില്ല. ഉമ്മറത്തിരുന്നു ആർക്കും മുഖം കൊടുക്കേണ്ടെന്ന് കരുതി അവൻ ബൈക്കിൻ്റെ അരികിലേക്ക് ചെന്നു. ചായ പകുതി ആയപ്പോഴേക്കും രണ്ടും കൂടെ കലപില സംസാരിച്ചോണ്ട് വരുന്നത് കണ്ട് ഇത്രപ്പെട്ടെന്ന് കൂട്ടായോ എന്ന് കാശി ആശ്ചര്യപെട്ടു.
"എന്നാലും നമ്മളോടൊന്നും പറഞ്ഞില്ലല്ലോ.mm..mm നടക്കട്ടെ നടക്കട്ടെ. ആഹാ രണ്ട് ഗ്ലാസ് ചായ ഒക്കെ കുടിക്കുവോ. തൽക്കാലം മോൻ ഒന്ന് കുടിച്ച മതി ഇത് ഞാൻ എടുക്കുവാ"
അടുത്തെത്തിയതും അച്ചു അവനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു .
"ഡീ അതിവിടെ വെക്കെടി"
ബൈക്കിൻ്റെ സീറ്റിൽ ഭദ്രക്കായി കരുതി വച്ച ചായ എടുത്തുകൊണ്ട് ഓടിയ അവളെ പിറകിൽ നിന്നും കാശി വിളിച്ചു .
"അത് സാരമില്ല ഞാൻ വേറെ എടുത്തോളാം"
അച്ചുവിൻ്റെ കളിയാക്കലും ഓട്ടവും കണ്ട് ചിരിച്ചോണ്ടിരുന്ന ഭദ്ര പറഞ്ഞു. അവളെന്താ ഉദ്ദേശിച്ചതെന്ന് കാശിക്ക് മനസ്സിലായില്ലെങ്കിലും ഭദ്രയ്ക്ക് അറിയാമായിരുന്നു. ക്യാമറയിൽ അവൻ സൂക്ഷിച്ച രഹസ്യം ഇരുവരും കണ്ടിരുന്നു.
" നേരത്തേ എണീറ്റോ"
"അഹ്... മുറിവ് എങ്ങനെ ഉണ്ട്"
മുഖത്ത് നോക്കാതെ ആണ് ഭദ്ര ചോദിച്ചത്. നാണമോ മടിയോ കാരണം രണ്ടുപേർക്കും പരസ്പരം നോക്കാൻ കഴിഞ്ഞില്ല.
" ചെറിയൊരു
💬 Comments
View all comments