Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
വേദന ഉണ്ട് ഹോസ്പിറ്റലിൽ പോകണം"
" എങ്കിൽ നമ്മക്ക് എൻ്റെ അമ്മയെയും കൂട്ടി വന്നാലോ, അവിടെ ഒറ്റക്ക് ആകാൻ ഒരു പേടി"
"അപ്പൊ ഇവിടെ സ്ഥിര താമസം ആക്കാൻ ആണ് ഉദ്ദേശം അല്ലേ"
വലതുകൈയിൽ ഗ്ലാസും പിടിച്ച് നെഞ്ചിൽ കൈകെട്ടികൊണ്ട് ഭദ്രയെ ചരിഞ്ഞൊന്ന് നോക്കി അവൻ പറഞ്ഞു. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഭദ്രയുടെ കണ്ണുകൾക്ക് നിറയാൻ അത് മതിയായിരുന്നു.
"സോറി ഞാൻ തമാശയ്ക്ക് പറഞ്ഞതാ നമ്മക്ക് ഇപ്പൊ തന്നെ പോയി അമ്മയെ കൂട്ടാം, താൻ കരയാതെ"
" എൻ്റെ അവസ്ഥ ഞാൻ പറഞ്ഞതല്ലേ"
"എടോ സോറി ഞാൻ വെറുതെ ഓരോളത്തിൽ പറഞ്ഞതാ. ഇന്നലെ ഇതും പറഞ്ഞ് കുറെ കരഞ്ഞില്ലേ മതിയിനി നിർത്ത്."
അവൾക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ട് അവൻ പറഞ്ഞു.
" അതെന്നോട് ദേഷ്യപ്പെട്ടിട്ടല്ലേ. പിന്നെ എല്ലാം പറയണോന്ന് തോന്നിയത്കൊണ്ട് പറഞ്ഞതാ. എനിക്കും ഗൗരിക്കും കണ്ണനും പിന്നെ നിങ്ങൾക്കും മാത്രമേ ഇതൊക്കെ അറിയൂ."
" ഏത് കണ്ണൻ? "
സ്വാഭാവികമായും മനസിൽ തോന്നിയ സംശയം അവൻ അവളോട് ചോദിച്ചു. അവൻ്റെ മനസിൻ്റെ ഏതോ ഒരു കോണിൽ ചെറുതായൊരു കുശുമ്പ് മൊട്ടിട്ടിരിക്കുന്നു.
" അത് ദൈവം. ശ്രീകൃഷ്ണൻ "
" ഓഹ് ആ കണ്ണൻ. ശെരി ശെരി"
" എന്താ? "
" ഏയ് ഒന്നുമില്ല, അമ്മയെ കൂട്ടാൻ പോവാൻ കഴിച്ചിട്ടിറങ്ങാം നമ്മക്ക്"
സംസാരം മുറിഞ്ഞതിൽ അവൾക്ക് തെല്ലൊരു പരിഭവം തോന്നി. അവൻ്റെ കൂടെ അകത്തേക്ക് അവളും നടന്നു. പോകുന്ന വഴിയെ മാലതി അവനെ പൊക്കി. അമ്മയെ കൂട്ടാൻ പോകുന്ന കാര്യം പറഞ്ഞ് നല്ല വൃത്തിക്ക് തടിയൂരി. മാലതി തൻ്റെ ഒരു
💬 Comments
View all comments