Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
സാരിയും അവൾക്ക് വേണ്ടി അവൻ്റെ കയ്യിൽ കൊടുത്തു.
" നല്ല ചേർച്ച ഉണ്ടല്ലേ ഏടത്തി"
" സത്യം. പ്രായത്തിൻ്റെ ഓരോ കുരുത്തക്കേടേ, ഇവിടെ അറിയിച്ചിരുന്നേൽ നന്നായി കല്യാണം നടത്താർന്നു."
" അതെന്തായാലും അമ്മ നടത്തും. ഇന്നലെ സ്റ്റേഷനിൽ വച്ച് ദേവേട്ടനേയ എനിക്കിഷ്ടമെന്ന് ഒറ്റയടിക്ക് അവൾ പറഞ്ഞു. ഞങ്ങൾ എല്ലാരും സ്തംഭിച്ചു പോയി. "
" എന്നേം കൂടെ വിളിക്കായിരുന്നു നിനക്ക് "
ഏടത്തിയും നാത്തൂനും കൂടെ അടുക്കളയെ കുടുംബശ്രീ ആക്കി തുടങ്ങിയിരുന്നു. മാലതിക്ക് സാവിത്രിയെ വല്യ കാര്യമാണ് തിരിച്ചും. നാൽപ്പത്തഞ്ചു കഴിഞ്ഞ സാവിത്രി അല്പം മോഡേൺ ആണെങ്കിലും കുടുംബിനിയായ ഭാര്യയാണ്. അവളുടെ സൗന്ദര്യമാണ് മക്കൾ ഗായത്രിക്കും കല്യാണിക്കും കിട്ടിയിട്ടുള്ളത്. ഭർത്താവിൻ്റെ കൂടെ ബിസിനസ് ചെയ്ത് വിജയിപ്പിച്ചവൾ ആണ് സാവിത്രി. രാവിലെ കുളിച്ച് കുറിയും തൊട്ട് സാരിയോ നൈറ്റിയോ ഇട്ട് തോർത്തിൽ ചുരുട്ടിയ മുടിയും തലയിൽ കെട്ടി വരുന്ന മാലതിയും സാവിത്രിയുമാണ് സൂര്യമംഗലത്തിൻ്റെ അടുക്കളയുടെ ഐശ്വര്യം. കൂടാതെ നല്ല കൈപ്പുണ്യവും. പരമേശ്വരൻ ഈ പ്രായത്തിലും സാവിത്രിയുടെ ചോക്കലേറ്റ് ഹീറോ ആയാണ് നടപ്പ്.
ചെറിയമ്മയുടെ സാരി അവളെ ഏൽപിച്ച് അവൻ കുളിക്കാൻ കയറി. പിന്നീട് അവളോടും കുളിച്ച് വരാൻ ആവശ്യപ്പെട്ടു. കിറ്റിൽ കൊണ്ടുനടക്കാറുള്ള ബാൻഡേജ് ഒരെണ്ണം എടുത്ത് തൽക്കാലത്തേക്ക് മുറിവിൽ ഒട്ടിച്ചു. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും അനുരാഗിൻ്റെ കോൾ വന്ന് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി. ആരും ഇല്ലാതിരുന്നത് കൊണ്ട് കോറിഡോറിൽ നിന്ന് തന്നെ സംസാരിച്ചു.
" ഹലോ ഏട്ടാ പറ എന്തായി.?"
"എടാ സംഗതി കിട്ടിയിട്ടുണ്ട്, ആ നമ്പറിനു ചുറ്റും ഒരുപാട് ആക്ടീവ് നമ്പർസ് ഉണ്ടായിരുന്നു പിന്നെ അവൻ ഡിസ്റ്റൻസും
💬 Comments
View all comments