0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

നിൻ്റെ നമ്പറിൻ്റെ ലൊക്കേഷൻ ഒക്കെ വച്ച് sort ചെയ്തപ്പോൾ നിൻ്റെ അടക്കം മൊത്തത്തിൽ 7 നമ്പർ ഒരേ സ്ഥലത്ത് അരമണിക്കൂറിൽ കൂടുതൽ വന്നിരുന്നു. അതിലൊരു 4 നമ്പർ നീ തന്നതുൾപ്പെടെ ,പരസ്പരം കോൺടാക്ട് ചെയ്തിട്ടുണ്ട്. ബാക്കി മൂന്നിൽ രണ്ട് നമ്പറുകൾ പരസ്പരം കോൺടാക്ട് ചെയ്തിട്ടുണ്ട്. ഞാൻ അത് നിനക്ക് അയക്കാം. ഇത്രേം ഡീറ്റെയിൽസ് പോരെ നിനക്ക്? നീ പറഞ്ഞ സമയവുമായി ബന്ധപ്പെട്ട് മാത്രമേ നോക്കിയിട്ടുള്ളൂ കേട്ടോ."

" ധാരാളം ബാക്കി ഞാൻ നോക്കിക്കോളാം"

അനുരാഗ് അയച്ച നമ്പർസ് നോക്കി അവൻ സ്വയം ഒരു നിഗമനത്തിൽ എത്തി.

" ആ നാലു നമ്പറുകൾ അവന്മാരുടെ ആവണം. ബാക്കി ഒന്നെൻ്റേത്, പിന്നെ ഭദ്രയുടെ കയ്യിൽ അപ്പൊൾ ഞാൻ ഫോൺ കണ്ടിരുന്നില്ല. So ബാക്കി രണ്ടും ആണ്. എനിക്ക് വേണ്ടത്. കാർത്തിക് അഞ്ജന. അപ്പൊ ഇവിടുന്നുള്ള പണിയാണ്. ഒഴിവാക്കി വിടുമ്പോൾ പണി ഇരന്നു വാങ്ങുവാണല്ലോ. തീർത്ത് കൊടുത്തേക്കാം. "

ഡിസ്പ്ലയിൽ തെളിഞ്ഞ നമ്പറുകളുടെ നെയിം ലിസ്റ്റിൽ പരിചയമുള്ള രണ്ടുപേരുകൾ കണ്ടതും കാശിക്ക് തൻ്റെ ടാർജറ്റുകളെ കിട്ടിയിരുന്നു. അതിലേക്ക് നോക്കി അവൻ മനസിൽ പറഞ്ഞു.

ആദ്യം വയറിൻ്റെ പ്രശ്നം പരിഹരിക്കാൻ താഴേക്ക് നടന്നപ്പോഴാണ് പാത്രങ്ങളുടെ കാര്യം ഓർമ്മ വന്നത്. അതെടുക്കാൻ അവൻ മുറി തുറന്നു കയറി.

പാവാടയും ബ്ലൗസുമിട്ട് സാരി ചുറ്റാൻ തുടങ്ങുന്ന ഭദ്രയിലേക്കാണ് അവൻ്റെ നോട്ടം പോയത്. അപ്രതീക്ഷിതമായുള്ള അവടെ വരവിൽ സ്റ്റക്കായ അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നിന്നു. സ്ത്രീ ശരീരം ആദ്യമായി കാണുന്നതല്ലെങ്കിലും അവളുടെ ആലില വയറും അതിലെ കുഞ്ഞു പൊക്കിളിലും കാശി തറഞ്ഞു നിന്നുപോയിരുന്നു. മുറിയിൽ ആരും

💬 Comments

View all comments