0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

ഇല്ലാത്തതും ആരും വരില്ലെന്നുമുള്ള വിചാരത്തിൽ കുറ്റിയിടാത്തിരുന്ന തീരുമാനം വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി. പക്ഷേ കാശിയുടെ മുൻപിൽ ഇങ്ങനെ നിൽക്കേണ്ടി വന്നതിൽ അവൾക്ക് അല്പം നാണം തോന്നി. ബോധം വന്ന അവൻ ഒന്നും പറയാതെ വാതിലടച്ച് താഴേക്ക് നടന്നു.

ഹാളിൽ എത്തിയ അവനെ മാലതി കയ്യോടെ പിടിച്ച് മുറിയിലേക്ക് കയറി വാതിലടച്ചു. ദേവു ഇപ്പഴും നല്ല ഉറക്കത്തിലാണ്.

" ഡാ പറയടാ, എന്താ രണ്ടിൻ്റെയും ഉദ്ദേശം, എപ്പോ തുടങ്ങി എങ്ങനെ തുടങ്ങി എല്ലാം പറ."

" എന്ത് പറയാൻ , മാറിയേ ഞാൻ പോയി കഴിക്കട്ടെ നല്ല വിശപ്പുണ്ട്"

"ദേ ചെക്കാ അടി വാങ്ങുമേ നീ. കളിക്കാതെ പറയടാ"

" ഓഹ് ഈ പെണ്ണുപിള്ള. എൻ്റെ പൊന്ന് ചെറിയമ്മ എൻ്റെ അമ്മയാണെ എനിക്കതിനെ അറിഞ്ഞൂട. ഇന്നലെയാണ് ഞാൻ ആദ്യമായിട്ട് കാണുന്നത്. ഇന്നലെ കാവിൽ വച്ച് കണ്ടപ്പോ ചുമ്മാ വായിനോക്കി നടന്നതാ അപ്പൊ ആരോ അവളെ പിടിച്ചോണ്ട് പോകുന്നേ കണ്ടു . അപ്പൊ അതിൽ ഇടപെട്ട് അവന്മാരെ ഉപദേശിച്ച് അവളെയും കൂട്ടി വീട്ടിലാക്കി ഇറങ്ങാൻ നേരം നിങ്ങടെ കണവൻ വന്ന് പൊക്കി. ആരോ പറ വെച്ചതാ. പിന്നെ അവളുടെ അമ്മായിയും മോനും അത്ര ശരിയല്ല അതുകൊണ്ട് രക്ഷപെടാൻ വേണ്ടി അവൾ കണ്ടെത്തിയ വഴി ആണ് ഞാൻ."

" ഇതൊക്കെ ഉള്ളതാണോ ഡാ. ഞാൻ എങ്ങനെ വിശ്വസിക്കും"

" ഇന്നലെ ഒന്ന് വിരട്ടിയപ്പോ അവൾ തന്നെ പറഞ്ഞതാ. പിന്നെ ഇതൊന്നും ആരോടും പറയാൻ നോക്കണ്ട"

" എടാ മഹാപാപി ആ പാവത്തിനെയും നീ പേടിപ്പിച്ചോ "

" അത് പിന്നെ

💬 Comments

View all comments