0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

കര്യങ്ങൾ അറിയാനുള്ള ഒരു ഇതിലങ്ങ് പറ്റിപ്പോയി. പാവം കുറച്ച് കരഞ്ഞു. പിന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു. "

ആവേശത്തിൽ വാ വിട്ട വാക്കോർത്ത് അവൻ നെടുവീർപ്പിട്ടു. അത് മതിയായിരുന്നു അവൾക്ക്.

" എങ്ങനെ സമാധാനിപ്പിച്ചെന്ന്, മുഖത്ത് നോക്കടാ"

" അത് ചെറിയമ്മേ... പാവം തോന്നിയപ്പോ വേറെ വഴി ഇല്ലാതെ അങ്ങ് ചെയ്ത് പോയി."

" ഓഹോ അതുകൊണ്ടായിരിക്കും അല്ലേ ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞ് ചോറ് എടുപ്പിച്ചതും ഡ്രസ്സ് എടുത്ത് കൊടുത്തതും ഒക്കെ. അവന് കെട്ടിപിടിച്ചേ സമാധാനിപ്പിക്കാൻ പറ്റു അല്ലേ? "

" ഒരു സഹായം ചോദിക്കുമ്പോൾ ചെയ്യണ്ടേ"

" Mm.. മനസിലാവുന്നുണ്ട്. എന്തായാലും കൊള്ളാം ചേർച്ചയൊക്കെ ഉണ്ട്. "

" ശെരിക്കും? "

" എന്താടാ നാണം ഒക്കെ വരുന്നല്ലോ, ഇഷ്ടപ്പെട്ടോ അവളെ "

" ഇഷ്ടപ്പെട്ടു. പക്ഷേ ശരിയാവില്ല. "

" അതെന്താടാ പെട്ടെന്ന് ആയത് കൊണ്ടാണോ? ഇഷ്ടം തോന്നാൻ അധികം സമയം ഇന്നും വേണ്ടടാ. നീ ചെന്ന് പറ"

" അതൊന്നും അല്ല ചെറിയമ്മേ. ഇന്നലെ അവൾ പറഞ്ഞത് വച്ച് ഇഷ്ടപ്പെടാത്ത കല്യാണത്തിൽ നിന്ന് രക്ഷപ്പെടാനാ അവൾ ഇതിന് നിന്നത്. ഒരു ജോലി കിട്ടുന്നവരെ സേഫ് ആയിട്ട് നിൽക്കാൻ ഒരിടം വേണം അത്രേ അവൾക്കുള്ളൂ. അപ്പൊ ഞാൻ കേറി ഇഷ്ടമാണെന്ന് പറഞ്ഞാ.. അത് ശരിയാവില്ല. പിന്നെ അവൾക്കും എന്നെ ഇഷ്ടമാവണ്ടേ. എല്ലാർക്കും അങ്ങനെ ചെറിയ സമയം കൊണ്ട് ഇഷ്ടം വരില്ലല്ലോ. പറ്റുന്ന പോലെ സഹായിക്കാം എന്നെ ഉള്ള് എനിക്ക്. മുത്തശ്ശിയോട് കൂടെ പറഞ്ഞ് കല്യാണം ഒഴിവാക്കണം"

" അത്രയും ആഴത്തിൽ ഒക്കെ ചിന്തിക്കാൻ തുടങ്ങിയോ നീ.

💬 Comments

View all comments