Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
ഏൽപിച്ച് സൂക്ഷിച്ചു പോയി വരാൻ പറഞ്ഞു. നീല balano ഗേറ്റ് കടന്ന് പോകുന്നത് അവർ നോക്കി നിന്നു.
###
കരിമഠം തറവാടിൻ്റെ മുറ്റത്തേക്ക് കയറ്റി നിർത്തിയ Fortuner ൽ നിന്നും ഇറങ്ങിയ മാധവൻ്റെ അടുത്തേക്ക് വെള്ള മുണ്ടുടുത്ത ഒരു ചെറുപ്പക്കാരൻ വന്നു.
" അഹ് മാധവേട്ടനോ! ന്താ ഇത്ര രാവിലെ"
പരിചയം പുതുക്കി ബഹുമാനത്തോടെ അവൻ മാധവനെ നോക്കി ചോദിച്ചു.
"അമ്മയ്ക്കൊന്ന് പണിക്കരെ കാണണമെന്ന് പറഞ്ഞ്. അച്ചൻ ഇല്ലേ മോനെ?"
മറുഭാഗത്ത് ചെന്ന് ഭവാനിയെ ഇറക്കി കൊണ്ട് മാധവൻ ചോദിച്ചു.
" അച്ചൻ അകത്ത് പൂജാമുറിയിൽ ഉണ്ട് നിങ്ങള് കയറിയിരിക്ക് ഞാൻ പറയാം."
ഇരുവരെയും ക്ഷണിച്ച അവൻ അകത്തേക്ക് ചെന്ന് വിവരമറിയിച്ചു. തിരികെ വന്ന് രണ്ടുപേരെയും പൂജാമുറിയിലേക്ക് സ്വീകരിച്ചു. മാധവൻ നിലത്തും ഭവാനി പീഠത്തിലും ആയി ഇരുന്നു. അവരുടെ മുന്നിൽ ഇരിക്കുന്ന ചുവന്ന പട്ടുടുത്ത് നെറ്റിയിലും കൈകളിലുമായി കുറി തൊട്ട , കഴുത്തിലും കൈകളിലും രുദ്രാക്ഷമണിഞ്ഞ, വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ താന്ത്രികാചാര്യൻ കണ്ണുതുറന്നു. ചുറ്റും ദുഷ്ട ശക്തികളോട് പോരാടുന്ന ശക്തരായ ദൈവങ്ങളുടെ ചിത്രങ്ങളും പല മാന്ത്രിക താന്ത്രിക വേദ പുസ്തകങ്ങളും ഉണ്ടായിരുന്നു. അങ്ങിയിലേക്ക് ഒരല്പം നെയ്യൊഴിച്ചുകൊണ്ട് ഇരുവരെയും മാറി മാറി നോക്കി.
" ന്താ ഭവാനിയമ്മേ കോലം നേരിട്ട് പറഞ്ഞ മാംഗല്യം വീണ്ടും നോക്കണമോ ഞാൻ"
ചെറു ചിരിയോടെ പ്രായമായ ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു. ഭവാനിയിൽ വലിയ മാറ്റമൊന്നും ഉണ്ടായിലെങ്കിലും മാധവൻ്റെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു.
" ദോഷങ്ങൾ ഉള്ള ജാതകമാണ് ഇരുവരുടെയും പക്ഷെ ചേർത്തുവച്ച ശക്തിക്ക് പോലും പിരിക്കാൻ കഴിയില്ല. പക്ഷേ ഈ ജാതകങ്ങൾ
💬 Comments
View all comments