0%

Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]

അവൻ്റെ ചെവിയിൽ കൊണ്ടില്ല.

" ദേവാ...മതി . നിർത്ത് "

അവസാനം മാലതിയുടെ ശബ്ദമാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്. അവൻ്റെ പിടിയിൽ നിന്നും രക്ഷപെട്ട രഘുനാഥ് ശ്വാസം എടുക്കാൻ പാടുപെട്ടു. അംബിക അയാളെയും താങ്ങി മറ്റൊരു സോഫയിൽ ഇരുത്തി. കാശിയുടെ ദേഷ്യത്തിന് മുന്നിൽ ആർക്കും തന്നെ എതിർത്തു പറയാൻ ധൈര്യം വന്നില്ല.

" ആർഭാടങ്ങളോ പുറത്ത് ക്ഷണമോ ഇല്ലാതെയാണ് ഈ വിവാഹം നടത്താൻ പറഞ്ഞിരിക്കുന്നത്. ഇഷ്ടമുള്ളവർക്ക് സാക്ഷ്യം വഹിക്കാം. സുഭദ്രെ എന്തായാലും ഇനി വിവാഹം കഴിഞ്ഞിട്ട് മടങ്ങാം. മാലതി എൻ്റെ മുറിയിൽ സുഭദ്രയ്ക്ക് കൂടെ വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്ക്"

എല്ലാം കണ്ട് തിരിച്ച് നിൽക്കുകയായിരുന്ന സുഭദ്രയെ നോക്കി ഭവാനി പറഞ്ഞു. അങ്ങനെ ആവട്ടെന്ന് അവളും സമ്മതിച്ചു.

" മോളെ അവനെ പോയി നോക്ക്..ചെല്ല് "

എല്ലാവരും പിരിഞ്ഞു പോകുന്ന കൂട്ടത്തിൽ രഘുനാഥിനെയും അംബികയെയും പുച്ഛത്തോടെ നോക്കി മുറിയിലേക്ക് പോയ കാശിയെ ചൂണ്ടി മാലതി ഭദ്രയോട് പറഞ്ഞു.

" എൻ്റെ കണ്ണാ ഇതിനെ ഞാൻ എങ്ങനെ നോക്കാനാ..എന്നെ പെടുത്തിയതാണോ നീ"

പടികൾ കയറി മുകളിലേക്ക് പോകുന്ന ഭദ്ര മനസിൽ പിറുപിറുത്തു. കാശിയെ ഇഷ്ടമാണെങ്കിലും അവൻ്റെ ഈ പെരുമാറ്റം അവൾക്ക് പേടി തോന്നിപ്പിച്ചിരുന്നു. അകത്ത് കയറി അവൾ കട്ടിലിൽ ചെന്നിരുന്നു. കാശി അപ്പോഴും പുറത്തേക്ക് നോക്കി കസേരയിൽ ഇരിക്കുകയായിരുന്നു.

" ഇയാൾക്കൊന്ന് മൈൻഡ് ചെയ്തൂടെ "

അല്പനേരം കഴിഞ്ഞിട്ടും കാശിയുടെ ഭാഗത്ത് നിന്നും യാതൊരനക്കവും കാണാതെ വന്നപ്പോൾ ഭദ്ര മനസിൽ പറഞ്ഞു.

" അതേയ് കുടിക്കാൻ എന്തെങ്കിലും വേണോ"

അസ്ഥാനത്തുള്ള അവളുടെ ചോദ്യം കേട്ട് കാശി തിരിഞ്ഞു നോക്കി.

💬 Comments

View all comments