Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
അതുകണ്ടതും വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി.
" മുറിയിൽന്ന് ഇറങ്ങി പോവാൻ ആണേൽ പൊക്കോ, ഞാൻ ആരേം ഇവിടെ പിടിച്ച് വച്ചിട്ടില്ല. അല്ല നടന്നതൊക്കെ കണ്ടിട്ട് നിനക്കും സമ്മതകുറവ് വല്ലോം ഉണ്ടോ?"
അവിടെ നിന്നും മറുപടി ഒന്നും ഇല്ലാത്തത് കണ്ട് അവൻ വീണ്ടും തിരിഞ്ഞു നോക്കി. തലകുനിച്ചിരുന്ന് ബെഡ്ഷീറ്റിൽ നുള്ളിപ്പെറുക്കുന്ന ഭദ്രയെ അവൻ നോക്കി ഇരുന്നു. അവൾക്ക് അരികിലേക്ക് നടന്നു വരുന്ന അവൻ്റെ സാമീപ്യം അറിഞ്ഞ് അവൾ തല ഉയർത്തി നോക്കി. അപ്പോഴേക്കും അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു.
" ചോദിച്ചത് കേട്ടില്ലേ?"
മറുപടി പറയാതെ അവൻ്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്ന അവളുടെ നീല മിഴികൾ പകപോടെ ഓടിനടന്നു. അവൾക്ക് അരികിലേക്ക് എത്തിയ അവൻ ഷർട്ടിൻ്റെ ഓരോ ബട്ടണുകൾ ആയി അഴിക്കാൻ തുടങ്ങി. അവൻ്റെ ഉദ്ദേശം അറിയില്ലെങ്കിലും അല്പം പേടിയോടെ അവൾ ബാക്കിലോട്ട് ഇരുന്നു. ഓരോ ബട്ടൺ അഴിക്കുമ്പോഴും അവൻ ഓരോ അടി അവളിലേക്ക് അടുത്ത്. അതവളിലെ പേടി കൂട്ടി അവളെ പിറകിലേക്ക് വലിച്ചുകൊണ്ടിരുന്നു. ഹെഡ്ബോഡിൽ തട്ടിയ അവൾ അതിൽ പിടിച്ചെഴുന്നേറ്റ് ചുവരിലേക്ക് ചേർന്ന് നിന്നു. അവസാന ബട്ടണും അഴിച്ച കാശിയുടെ മുൻപിൽ നിശ്ചലമായി അവൾക്ക് നിൽക്കേണ്ടി വന്നു. വലതു കൈ അവളുടെ തോളിന് ചേർത്ത് ചുവരിൽ കുത്തി നിന്നു അവൻ. എന്താണ് അവൻ ചെയ്യാൻ പോകുന്നതെന്ന് അറിയാതെ അവൾ വിയർക്കാൻ തുടങ്ങി. സിനിമകളിൽ പലപ്പോഴും അവൾ ഇത്തരം സീനുകൾ കണ്ടിട്ടുണ്ട് , അതെല്ലാം അവളുടെ മനസിലേക്ക് ഓടി വന്നു. അവനെ ഇഷ്ടപ്പെട്ടതും തോന്നിയ സംരക്ഷണവും എല്ലാം വെറുതെ ആയോ എന്ന് അവൾക്ക് ആ നിമിഷത്തിൽ തോന്നി.
💬 Comments
View all comments