Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ഷർട്ട് അഴിച്ച് കട്ടിലിലേക്ക് ഇട്ടു. അവനെ നോക്കാൻ കഴിയാതെ അവളുടെ മിഴികൾ താഴ്ന്നു കിടന്നു. ഇടത് കൈ കൊണ്ട് താടിയിൽ പിടിച്ച് അവളുടെ മുഖം അവൻ ഉയർത്തി. മടിയോടെ അവനെ അവൾ നോക്കി. രണ്ടടി പിറകിലേക്ക് വച്ച് കാശി തിരിഞ്ഞു നിന്നു. നീല കൃഷ്ണമണിയിൽ തെളിഞ്ഞ ചെന്നായയുടെ രൂപം അവൾക്ക് പരിചിതമായിരുന്നു. അവളുടെ വലതുകൈ ആ ടാറ്റൂവിൽ തലോടി. അവൻ തിരിഞ്ഞു നിന്നുകൊണ്ട് അവളുടെ അഴകൊത്ത ഇടുപ്പിൽ കൈകൾ വച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു. ഇത്തവണ അവളുടെ കണ്ണുകൾ താഴ്ന്നില്ല, അതവൻ്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. അവൻ്റെ കൈകൾ അവളിൽ പേടി ഉണർത്തിയില്ല.
" പറ ഈ കല്യാണത്തിന് നിനക്ക് ശെരിക്കും സമ്മതമാണോ.?"
ആർദ്രമായുള്ള അവൻ്റെ ചോദ്യത്തിന് ഈറനണിഞ്ഞു തുടങ്ങിയ മിഴികളോടെ അവൾ തലയാട്ടി.
" നോക്ക് നീ സ്വപ്നത്തിൽ കണ്ട ആൾ ഞാൻ ആണോന്ന് എനിക്ക് അറിയില്ല. ഈ ടാറ്റൂ ഞാൻ ചെയ്തിട്ട് കുറെ ആയി. പക്ഷേ എൻ്റെ ഉറക്കം കളഞ്ഞ നീലകണ്ണുകൾ ഇതാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാവിൽ വച്ച് പ്രതീക്ഷിക്കാതെയാണ് നിന്നെ കണ്ടത്, തൊഴുത് നിന്ന തന്നെ നോക്കിയതും ഞാൻ തന്നെയാ. ആരോ എന്നെ വലിച്ചെത്തിച്ചതാണ് ആ വീട്ടിലേക്ക്. അവിടെ വച്ച് നീ രക്ഷിക്കാൻ പറഞ്ഞ് കൈ നീട്ടിയത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് അതും വണ്ടി ഓടിച്ച് കണ്ണൂരിൻ്റെ ബോർഡർ കേറിയപ്പോൾ. ഇതിൻ്റെ ഒക്കെ അർഥം എന്താണെന്ന് എനിക്കറിയില്ല പക്ഷെ...പക്ഷേ ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ എനിക്ക് നിന്നെ ഇഷ്ടമായി, അതൊരു പ്രണയമായി നിന്നിലേക്ക് പടർത്താൻ എനിക്ക് ഇപ്പൊ ആഗ്രഹമുണ്ട്.
💬 Comments
View all comments