Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
Will you be my..."
അവൾ ഏറെ കൊതിച്ച ചോദ്യമായിരുന്നെങ്കിലും അത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ കാശിയുടെ ചുണ്ടുകളെ അവളെ സ്വന്തമാക്കിയിരുന്നു. അവൻ്റെ ഉറച്ച ആൺ ശരീരം അവളിലെ പെണ്ണിനെ അല്പം മുമ്പ് തന്നെ ഉണർത്തിയിരുന്നു കൂടാതെ അവൻ്റെ കണ്ണുകളിൽ ആഴ്ന്നിറങ്ങിയ അവൾക്ക് അവൻ്റെ തുറന്നുപറച്ചിലും ആ ചോദ്യവും മതിയായിരുന്നു ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നും കാമുകി ആകുവാൻ. സ്ഥലകാല ബോധം നഷ്ടപ്പെട്ട ഇരുവരും ചുണ്ടുകൾ നന്നായി നുണഞ്ഞു. അവൻ്റെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റിപ്പുണർന്നു തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ഭദ്രയുടെ കൈകൾ അവർക്കിടയിലുള്ള അകലും വീണ്ടും കുറച്ചു.
" എടാ ദാ ഈ ബാഗ് മോളുടെയാ ഇതങ്ങ്.... "
ലോക്ക് ചെയ്യാതിരുന്ന വാതിൽ തള്ളി തുറന്നു കൊണ്ട് മാലതി അകത്തേക്ക് കയറിയപ്പോൾ കാണുന്നത് ചുവരിനടുത്ത് നിന്നുകൊണ്ട് ചുണ്ട് ചപ്പുന്ന കാശിയെയും ഭദ്രയേയും. പറഞ്ഞു വന്ന കാര്യം പകുതിയിൽ മുറിഞ്ഞെങ്കിലും ഇരുവരും അത് കേട്ടിരുന്നു. പെട്ടെന്ന് തന്നെ വിട്ട് മാറി ഭദ്ര തിരിഞ്ഞ് നിന്ന് ചുണ്ട് തുടച്ചു. അപ്പോഴേക്കും മാലതി വാതിലടച്ച് പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇരുവരും ആകെ ചമ്മിയ അവസ്ഥയിൽ പരസ്പരം നോക്കാൻ പറ്റാതെ തിരിഞ്ഞ് കളിച്ചു. കട്ടിലിൽ കിടന്ന ഷർട്ട് എടുത്തിട്ട് അവൻ പുറത്തേക്ക് ചെന്നു. മാലതി ബാഗും പിടിച്ചുകൊണ്ട് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
" എ... എന്താ ചെറിയമ്മേ?"
തപ്പി തടഞ്ഞ ശബ്ദത്തിൽ അല്പം ഗൗരവം ഇട്ടുകൊണ്ട് അവൻ ചോദിച്ചു. മാലതി അപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുപേരെയും അങ്ങനെ കണ്ടതിൽ അല്പം നാണം അവൾക്കും തോന്നി.
" ഏയ് ഒന്നില്ല ഞാൻ ഈ ബാഗ് തരാൻ വന്നതായിരുന്നു. പരിചയമില്ലാത്ത
💬 Comments
View all comments