Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
പണി ചെയ്യുവാ. "
" പുതിയ ആളെ കിട്ടിയ സ്ഥിതിക്ക് എനിക്ക് കുറച്ച് റെസ്റ്റ് ആവലോ അല്ലെ? "
" അതൊന്നും പറ്റില്ല എനിക്ക് വിശ്വാസം ഇല്ല 2 ആളല്ലേ ഉള്ളൂ ഇപ്പോ മൂന്ന്. അതുകൊണ്ട് നിനക്ക് റെസ്റ്റ് ഒന്നുമില്ല. "
" അതൊക്കെ പോട്ടെ തൽക്കാലം അയാളോട് കുറച്ച് പൈസ ചോദിച്ച് നോക്ക്"
" ആരോട് ദേവേട്ടനോടോ? "
" ഹാ അത് തന്നെ നിൻ്റെ കോവേട്ടനോട്. പ്രേമിച്ച് തുടങ്ങിയപ്പോഴേ അവൾ തുടങ്ങി. നിന്നെ എന്താ വിളിക്കാർ മോളെന്നോ? "
" പൊടി ചുമ്മാ കളിയാക്കാതെ നമ്മളെക്കാൾ മൂത്തതാ അതുകൊണ്ട് അങ്ങനെ വിളിച്ച് പോയതാ. എന്നാലും അങ്ങനെ വിളിക്കാനാ രസം. പൈസ ഒക്കെ എങ്ങനെയാടി ഇപ്പൊ ചോദിക്കുന്നേ?"
" എന്ന നീ ചോദിക്കണ്ട , ആ നാറി പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ നിനക്ക് . മറന്നെങ്കിൽ അതൊന്നോർക്ക് എന്നിട്ട് തീരുമാനിക്ക്. എനിക്ക് ക്ലാസ് തുടങ്ങി. ഞാൻ രാത്രി വിളിക്കാം."
ലാപിൽ കാര്യമായി എന്തോ ചെയ്യുന്ന കാശിയെ നോക്കി പൈസ ചോദിക്കണോ വേണ്ടയോന്ന് അവൾ ആലോചിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ unknown നമ്പറിൽ നിന്നും വന്ന കോളിൽ ആരായിരിക്കും എന്ന് അവൾക്ക് ഏകദേശം ഉറപ്പുണ്ടായിരുന്നു. ആദ്യം അത് മ്യൂട്ട് ആക്കിയെങ്കിലും വീണ്ടും കോൾ ആവർത്തിച്ചു. വിറയാർന്ന കൈകളോടെ അവൾ അറ്റൻഡ് ചെയ്തു.
" എന്താ മോളെ കോൾ എടുക്കാൻ ഇത്ര താമസം, ഞാൻ നമ്പർ വാങ്ങിയ കാര്യമൊക്കെ അറിഞ്ഞ് കാണുമല്ലോ പിന്നെന്താ"
എന്ത് പറയണം എന്നറിയാതെ ഭദ്ര കുഴങ്ങിയിരുന്നു. മറുപടി കിട്ടാതെ വന്നപ്പോൾ അയാൾ തുടർന്നു.
" എന്തായി
💬 Comments
View all comments