Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
വെറുതെ സീൻ ഉണ്ടാക്കി ഷോ കാണിക്കാതെ വന്ന കാര്യം പറ"
" ഗായത്രി ഒന്ന് പുറത്ത് ചെല്ല് കുറച്ച് കഴിഞ്ഞിട്ട് വന്നോ"
" പറഞ്ഞത് കേട്ടില്ലേ നീ അവൾ അവിടെ ഇരുന്നോട്ടെ നിനക്കെന്താ പ്രശ്നം നിൻ്റെ പെങ്ങളെ ഞാൻ പിടിച്ച് തിന്നുവൊന്നും ഇല്ല. അല്ലെങ്കിലും ഇവിടെ ഉളളവർ എന്നെ അല്ലല്ലോ നിന്നെ അല്ലെ പേടിക്കേണ്ടത് , നീ അല്ലെ പെണ്ണുങ്ങളെ കയറി പിടിക്കുന്നത്.. ഹ...ഹ...ഹ "
തൻ്റെ അരികിലേക്ക് പരിഹാസത്തോടെ സംസാരിച്ച് വന്ന കാർത്തിക്കിൻ്റെ കവിളിൽ നിമിഷങ്ങൾ കൊണ്ട് തന്നെ കാശിയുടെ കരം ശക്തിയായി പതിച്ചു.
" ട്ടേ .."
അടച്ചിട്ട മുറിയിൽ അടിയുടെ ശബ്ദം മുഴങ്ങി. പ്രതീക്ഷിക്കാതെയുള്ള അടിയിൽ എല്ലാവരും ഞെട്ടിയിരുന്നു. അടികൊണ്ട കാർത്തിക്ക് തല കുടഞ്ഞ് ദേഷ്യത്തോടെ തൻ്റെ ഫൈറ്റിംഗ് സ്റ്റൈലിൽ നിന്നുകൊണ്ട് അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു. കാശിയുടെ അടി തടയാൻ തയ്യാറായി നിൽക്കുന്ന കാർത്തിക്കിനെ ഓടി അടുത്ത കാശി നിസാരമായി തൂക്കി ചുവരിലേക്ക് എറിഞ്ഞ് കഴുത്തിൽ പിടിച്ച് പൊക്കി.
" ധൂം.."
അവൻ്റെ വേഗതയിൽ കാർത്തിക്കിനു അടവുകൾ ഒന്നും കണക്ക് കൂട്ടാൻ കഴിഞ്ഞില്ല. പുറവും തലയും ഇടിച്ച് നിന്ന കാർത്തിക്കിൻ്റെ ബാലൻസ് പോയി കാശിയുടെ കയ്യിൽ പൂർണമായി അകപ്പെട്ടു പോയിരുന്നു.
" നിനക്ക് ഞാൻ മുമ്പൊരു വാണിങ് തന്നതാണ്. പിന്നെ നീ എന്തൂമ്പാനാടാ ഇവിടെ കിടന്ന് കുരച്ചത്."
നിലത്ത് നിർത്തി കൈ ചുരുട്ടി അവൻ്റെ കവിളിൽ ഒന്നുകൂടെ കൊടുത്തു. ചുണ്ട് മുറിഞ്ഞ് വായിൽ ചോരയുമായി അവൻ നിലത്തിരുന്നു പോയി.
" ഇതെന്തിനാണെന്ന് മനസിലായോ, ആവശ്യമില്ലാതെ ഓരോ വീഡിയോ എടുത്തതിന്."
കൈ പിടിച്ച് തിരിച്ചതിൽ വേദനയെടുത്ത് പുളയുന്ന കാർത്തിക്കിനു വേണ്ടി അഞ്ജന കാശിയോട് കെഞ്ചി.
" കാശിയേട്ടാ പ്ലീസ് അവനെ ഒന്നും ചെയ്യരുത് ക്ഷമിക്കണം"
" ചീ മാറി നിക്കേടി എന്നുമുതലാടി ഞാൻ നിനക്ക് ഏട്ടനായത്?"
കാർത്തിക്കിൻ്റെ കയ്യിലെ പിടി വിട്ട് അഞ്ജനയ്ക്ക് നേരെ തിരിഞ്ഞുകൊണ്ട് അവൻ ചോദിച്ചു. തനിക്ക് നേരെ കൂപ്പിയ അവളുടെ കൈകൾ തട്ടിമാറ്റി അവൻ അവൾക്ക് അടുത്തേക്ക് വന്നു. അഞ്ജനയിൽ നിന്നുമുള്ള ഏട്ടൻ എന്ന വിളി അവനെ കൂടുതൽ ദേഷ്യത്തിലാക്കി.
💬 Comments
View all comments