Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
കാശിയെ പണിയാൻ തന്നെ തീരുമാനിച്ചു.
" നീ ഏത് കാലിൻ്റെടെൽ വേണോ ചെല്ല് പിന്നെ ഒരു കൂതിയുടെ ഷെയർ ചോദിച്ച് വരരുത്. "
കലി കയറി നിൽക്കുന്ന ശക്തി അവനെ നോക്കി ചീറി. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കാശിയുടെ കയ്യും പിടിച്ച് വരാന്തയിലൂടെ നടന്ന് പോകുന്ന ഭദ്രയെ കണ്ടവൻ പകയോടെ നോക്കി ചുവരിൽ ഇടിച്ചു.
###
" എഴുന്നേൽക്ക് എനിക്ക് ചെറിയൊരു പണി തീർക്കാൻ ഉണ്ട്. ചെന്ന് മുഖം കഴുകിയിട്ട് വേണേൽ അടുക്കള വരെ പോയിട്ട് വാ. അവരോടൊക്കെ സംസാരിക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടും. "
തൻ്റെ തോളിലേക്ക് ചാരി ഇരിക്കുന്ന ഭദ്രയുടെ കവിളിൽ ഉമ്മ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.
" എനിക്കിതാ ആശ്വാസം, എന്ത് പണിയാ തീർക്കാൻ ഉള്ളേ? ഞാൻ സഹായിക്കണോ?"
കരച്ചിലുമാറിയ മുഖത്ത് കുട്ടിത്തം മിന്നി മറയുന്നത് കാശി നോക്കിയിരുന്നു.
" നീ വന്നാൽ അത് നടക്കില്ല. തൽക്കാലം എൻ്റെ മോള് ചെന്ന് മുഖം കഴുക് ആര് കണ്ടാലും കരഞ്ഞെന്ന് മനസ്സിലാകും. ചെറിയമ്മ കണ്ടാൽ ഇത് എൻ്റെ തലയിൽ ഇരിക്കും. ചെല്ല് ചെല്ല്"
ഭദ്രയുടെ കൈകൾ പിടിച്ച് ആട്ടികൊണ്ട് അവളുടെ അതേ താളത്തിൽ അവനും പറഞ്ഞു.
" എന്നാ ഞാൻ ചെറിയമ്മയുടെ അടുത്ത് ചെല്ലട്ടെ"
കാശിയെ നോക്കി കള്ളച്ചിരിയോടെ അവൾ ചോദിച്ചു.
" രാവിലെ നടന്നത് ഓർമ ഉണ്ടല്ലോ വേഗം ചെല്ല്"
" ഉയ്യോ ഞാൻ അത് ഓർത്തില്ല, ഞാൻ ഇവിടെ ഇരുന്നോളം"
" മറന്നെങ്കിൽ ഞാൻ ഒന്നൂടെ ഓർമിപ്പിക്കാം എന്തേ? "
" അയ്യടാ....അത് എനിക്കൊരു അബദ്ധം പറ്റിയതാ , ഇനി വേണൊങ്കിൽ
💬 Comments
View all comments