Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
കല്യാണം ഒക്കെ കഴിയട്ടെ. മോൻ പോയി പണി തീർക്ക്"
" രാത്രി ഇവിടെ തന്നെ അല്ലെ കിടക്കുന്നേ നീ ഞാൻ എടുത്തോളാം. പിന്നെ മുത്തശ്ശി പറഞ്ഞപോലെ ഇന്നലെ നമ്മടെ കല്യാണം കഴിഞ്ഞതാ പിന്നെ പേരിനൊരു ചടങ്ങ് അത്രേ ഉള്ളൂ"
അതും പറഞ്ഞ് മുറിയിൽ നിന്നും ഇറങ്ങുന്ന കാശിയെ നോക്കി അവൾ ചുണ്ടുകൊണ്ട് കോക്രി കാണിച്ചു. കാശിയുടെ സാമീപ്യത്തിൽ ഭദ്ര വളരെ സന്തോഷവതിയായി മാറിയിരുന്നു.
പുറത്തിറങ്ങിയ കാശി നേരെ ചെന്നത് കാർത്തിക്കിൻ്റെ മുറിയിലേക്ക് ആണ്. ചവിട്ടി തുറക്കാൻ തോന്നിയെങ്കിലും അത് മറ്റുള്ളവരിലേക്കും എത്തും എന്നത് കൊണ്ട് അവൻ വാതിലിൽ മുട്ടി. ഗായത്രി ആയിരുന്നു വാതിൽ തുറന്നത്. അകത്ത് അഞ്ജനയും അവളുടെ കൂട്ടുകാരും ഉണ്ടായിരുന്നു. എടുത്ത് ചാടിയുള്ള പ്രവൃത്തികൾ ഒഴിവാക്കി തുടങ്ങിയ കാശി ഗായത്രിയെ കണ്ടതും ഒന്ന് അടങ്ങി. അവളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
" അവളെവിടെയും പോകില്ല. നീ വെറുതെ സീൻ ഉണ്ടാക്കി ഷോ കാണിക്കാതെ വന്ന കാര്യം പറ"
" ഗായത്രി ഒന്ന് പുറത്ത് ചെല്ല് കുറച്ച് കഴിഞ്ഞിട്ട് വന്നോ"
" പറഞ്ഞത് കേട്ടില്ലേ നീ അവൾ അവിടെ ഇരുന്നോട്ടെ നിനക്കെന്താ പ്രശ്നം നിൻ്റെ പെങ്ങളെ ഞാൻ പിടിച്ച് തിന്നുവൊന്നും ഇല്ല. അല്ലെങ്കിലും ഇവിടെ ഉളളവർ എന്നെ അല്ലല്ലോ നിന്നെ അല്ലെ പേടിക്കേണ്ടത് , നീ അല്ലെ പെണ്ണുങ്ങളെ കയറി പിടിക്കുന്നത്.. ഹ...ഹ...ഹ "
തൻ്റെ അരികിലേക്ക് പരിഹാസത്തോടെ സംസാരിച്ച് വന്ന കാർത്തിക്കിൻ്റെ കവിളിൽ നിമിഷങ്ങൾ കൊണ്ട് തന്നെ കാശിയുടെ കരം ശക്തിയായി പതിച്ചു.
" ട്ടേ .."
അടച്ചിട്ട മുറിയിൽ അടിയുടെ ശബ്ദം മുഴങ്ങി. പ്രതീക്ഷിക്കാതെയുള്ള
💬 Comments
View all comments