Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
ഏട്ടനല്ലേ?"
ചായ ഗ്ലാസിൻ്റെ വക്കിലൂടെ വിരൽ ഉരച്ചുകൊണ്ടാണ് അവൾ ചോദിച്ചത്. അവളെ നോക്കി അല്ലെന്ന രീതിയിൽ അവൻ ചെറുതായി തലയാട്ടി.
" എനിക്കങ്ങനെ തോന്നിയ സമയത്തെ ഒക്കെ ഫോട്ടോ ഞാൻ ക്യാമറയിൽ കണ്ടു."
അവനെ നോക്കാൻ കഴിയാതെ നാണം കൊണ്ട് അവളുടെ മുഖം താഴ്ന്നിരുന്നു.
" ഭദ്രേ.. മുത്തശ്ശി എന്തായാലും ഈ കല്യാണം നടത്തും എന്ന എൻ്റെ മനസ് പറയുന്നേ. അതോണ്ട് ഞാൻ നിന്നെ...."
ഇമ്പമുള്ള അവൻ്റെ ശബ്ദത്തിൽ ആഗ്രഹിച്ചതെന്തോ കേൾക്കാൻ കൊതിച്ച ഭദ്രയ്ക്ക് അതിനു കഴിഞ്ഞില്ല. മനസിൽ ഉരുണ്ടുകൂടിയ കാര്യം പറഞ്ഞു മുഴുവിപ്പിക്കും മുമ്പ് കാശിയുടെ മൊബൈൽ ശബ്ദിച്ചു.
" ആ എന്താ ചെറിയമ്മേ? "
" നിങ്ങൾ അവിടുന്ന് ഉറങ്ങിയോ? "
" അഹ് ഇറങ്ങി ഇപ്പൊ ടൗണിലാ, എന്താ? "
" എടാ മുത്തശ്ശി പോയിട്ട് വന്നു. അവളുടെ വീട്ടുകാരെ കൂട്ടി കൊണ്ട് വരാൻ പറയാൻ പറഞ്ഞു. നീ അവളുടെ അമ്മയെ കൂട്ടിയില്ലേ വേഗം വീട്ടിലേക്ക് വാ"
ഭദ്രയുടെ അരികിൽ നിന്നും മാറി നിന്നുകൊണ്ട് അവളുടെ അമ്മയുടെ അവസ്ഥ മാലതി യെ അറിയിച്ചു.
" അത് സാരമില്ലടാ നീ എങ്ങനെയെങ്കിലും കൊണ്ട് വാ എന്തോ അത്യാവശ്യം ആണെന്ന് തോന്നുണ്ട്. അത് കഴിഞ്ഞ് തിരിച്ച് കൊണ്ടാകാം എന്ന് പറ"
" അഹ് ഞാൻ നോക്കാം"
പൈസ കൊടുത്ത് വന്ന വഴിയെ തന്നെ തിരികെ ചെമ്പകശ്ശേരിയിലേക്ക് വിട്ടു.
" ചെറിയമ്മയ വിളിച്ചത് മുത്തശ്ശി തൻ്റെ അമ്മയെയും കൂട്ടി ചെല്ലാൻ പറഞ്ഞു. എന്തോ അത്യാവശ്യം ആണെന്ന്"
ചെമ്പകശ്ശേരിയിൽ എത്തി സുഭദ്രയെ കര്യങ്ങൾ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ച് സൂര്യമംഗലത്തേക്
💬 Comments
View all comments