Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
കൂട്ടി കൊണ്ടുപോയി. ഹാളിൽ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു. വീൽ ചെയറിൽ ഇരിക്കുന്ന സുഭദ്രയെ മുത്തശ്ശിക്ക് പരിചയപ്പെടുത്തി അവരും മറ്റുള്ളവരുടെ കൂടെ ചേർന്നു. ചുറ്റും കൂടിനിന്നവരെ നോക്കി ഭവാനി പണിക്കർ പറഞ്ഞ കല്യാണ കാര്യങ്ങൾ അവതരിപ്പിച്ചു.
" ഇന്നലെ സ്റ്റേഷനിൽ വച്ച് രണ്ടുപേരും കല്യാണം കഴിച്ച പോലെ ആയെങ്കിലും മാംഗല്യം അതിൻ്റെ പ്രൗഡിയോടെ ഉത്സവത്തിൻ്റെ ആറാം നാൾ രാവിലെ നടത്താൻ ഞാൻ തീരുമാനിച്ചു. കുട്ടിയോൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ? മോളെ സുഭദ്രേ നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടേൽ പറഞ്ഞോളൂ. എല്ലാവർക്കും സമ്മതം ആണെങ്കിൽ കാലഭൈരവൻ്റെ മുന്നിൽ വച്ച് ഇത് നടത്താം എന്താ? "
" നിക്ക് സന്തോഷമേ ഉള്ളൂ. എൻ്റെ മോൾക്ക് ഇഷ്ടമാണേൽ എനിക്കൊരെതിർപ്പും ഇല്ല"
ഭദ്രയെ നോക്കി സുഭദ്ര ഭവാനിയുടെ ചോദ്യത്തിന് മറുപടി നൽകി. അമ്മയുടെ സന്തോഷം നിറഞ്ഞ മുഖം അവൾക്ക് വളരെ ആശ്വാസമായിരുന്നു. അറിയാതെ അവളുടെ കണ്ണുകൾ കാശിയുടെ നേരെ പാഞ്ഞു. തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും നാണംകൊണ്ട് ആ മുഖം പൂത്തുലഞ്ഞു. ആരും കാണാതെ ഒളിപ്പിച്ച ആ പുഞ്ചിരി കാശി വരച്ചെടുത്തു. സമ്മതം എന്ന രീതിയിൽ ഭദ്രയും മൂളിയതോടെ കാശിക്ക് മറിച്ചൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. അവൻ സമ്മതം അറിയിക്കും മുമ്പ് അവിടെ രഘുനാഥിൻ്റെ ശബ്ദം ഉയർന്നു.
" എനിക്ക് സമ്മതമല്ല. എവിടുന്നോ വലിഞ്ഞു കേറി വന്ന ഒരു പെണ്ണിനെ എൻ്റെ മകൻ്റെ തലയിൽ വച്ച് കെട്ടാൻ ഞാൻ സമ്മതിക്കില്ല. എൻ്റെ കൂട്ടുകാരൻ്റെ മകളുടെ കൂടെ അവൻ്റെ വിവാഹം ഞാൻ തീരുമാനിച്ചതാണ്. അതുകൊണ്ട് ഇത് നടക്കില്ല. അവൻ്റെ ജീവിതം തുലക്കാനുള്ള നിങ്ങളുടെ ഉദ്ദേശം മാറ്റി വെച്ചേക്ക്."
രഘുനാഥിൻ്റെ
💬 Comments
View all comments