0%

Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]

എതിർപ്പ് ആ ഹാളിൻ്റെ ചുമരുകളിൽ പ്രതിപതിച്ചു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി. ആഗ്രഹിച്ചത് നഷ്ടപ്പെടുന്നെന്ന തോന്നൽ ഭദ്രയുടെ നീലമിഴികൾക്ക് കനമേകി. രഘുവിൻ്റെ പുച്ഛത്തോടെയുള്ള സംസാരത്തിന് മറുപടിയായി ഉയർന്ന ഭവാനിയുടെ ശബ്ദത്തെ മുറിച്ചുകൊണ്ട് കാശിയുടെ ഗാംഭീര്യമുള്ള ശബ്ദം ആ ഹാളിൽ മുഴങ്ങി.

" എൻ്റെ വിവാഹം തീരുമാനിക്കാൻ തനിക്ക് ആരാ അവകാശം തന്നത്. നിങ്ങളും വലിഞ്ഞ് കേറി വന്നതായിരിക്കും അല്ലെ. മകനെന്ന അവകാശം പറഞ്ഞ് വരരുതെന്ന് തന്നോട് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ, കുറച്ചെങ്കിലും ഉളുപ് ഉണ്ടായിരുന്നേൽ... അഹ് പറഞ്ഞിട്ട് എന്താ കാര്യം ഭാര്യ മരിക്കുന്നേന് മുൻപേ വേറെ കാലിൻ്റെടെൽ കേറി പൊറുക്കാൻ തുടങ്ങിയ ആളല്ലേ താൻ. അങ്ങനെയേ വരൂ. "

" കാശീ...നിർത്തെടാ. സ്വന്തം അച്ഛനോടാണ് നീ സംസാരിക്കുന്നത്. മാപ്പ് പറയടാ അദ്ദേഹത്തോട്"

തൻ്റെ ഭർത്താവിനെതിരെയുള്ള വാക്കുകളിൽ ദേഷ്യം കൊണ്ട അംബിക കാശിയുടെ നേരെ നിന്നുകൊണ്ട് പറഞ്ഞു.

"ദേ തള്ളേ സിനിമ ഡയലോഗ് അടിക്കാതെ വാ പൂട്ടി ഏതെങ്കിലും മൂലയിൽ പോയി ഇരുന്നോണം. എന്നെ കേറി ഭരിക്കാൻ വരണ്ട. അച്ചുവിനെ ഓർത്ത് മാത്രമാണ് ഇത്രേം നാൾ വാ തുറക്കാതിരുന്നത്. സൂര്യമംഗലത്തെ രാമശേഖരൻ്റെ മകളാണെന്ന് മറച്ച് പിടിച്ച് ഇത്രേം കാലം ഇവിടെ കിടന്നു ഉണ്ടാക്കിയത് വച്ച് എൻ്റെ തലയിൽ കേറാൻ നിങ്ങൾ ആയിട്ടില്ല. "

കാശിയുടെ വായിൽ നിന്നും വീണ ആ സത്യം സൂര്യമംഗലത്തെ പിടിച്ച് കുലുക്കാൻ ശേഷി ഉള്ളതായിരുന്നു. ചന്ദ്രശേഖരനും കാശിയും ഒഴിച്ച് ഇത്രേം വർഷമായിട്ടും ആരും തന്നെ അംബികയുടെ ഉറവിടം തേടിയിട്ടില്ലായിരുന്നു. തൻ്റെ ഭർത്താവിൻ്റെ അവസാന ശ്വാസത്തിൽ ആണ് ആ സത്യം ഭവാനിയെ തേടി എത്തിയതും. മറ്റുള്ളവർ എല്ലാം

💬 Comments

View all comments