Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
ഒന്നും പറയാതെ ഇരുവരും പുതപ്പിനുള്ളിൽ കയറി.
" അതേയ് ഏട്ടാ.."
കാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് അവൾ അവനെ തൊണ്ടി വിളിച്ചു.
"മ്മ് എന്താ?"
തല വെക്കാൻ കൈ വച്ചുകൊടുത്ത് അവൻ ചോദിച്ചു.
" ഗർഭിണി ആയാൽ എങ്ങനെയാ ഞാൻ കോളേജിൽ പോകുന്നേ? അതുകൊണ്ട് നമ്മക്ക് അത് കഴിഞ്ഞ് പോരെ?"
അവൻ്റെ കൈത്തണ്ടയിൽ തലവച്ച് അവനോട് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചോദിച്ചു. അവളുടെ നിഷ്കളങ്കമായ ചോദ്യത്തിൽ അവൻ ചിരി വന്നെങ്കിലും അവളെ കളിപ്പിക്കാൻ തീരുമാനിച്ചു.
" ഏയ് അതൊന്നും പറ്റില്ല എനിക്ക് പത്താം മാസം തന്നെ കുഞ്ഞിനെ വേണം. വേണേൽ ലീവ് എടുക്കാം അല്ലെങ്കിൽ നിർത്തിയിട്ട് കൊച്ചുണ്ടായ ശേഷം വീണ്ടും പഠിക്കാം"
" അയ്യടാ അതൊന്നും പറ്റില്ല. പ്ലീസ് എക്സാം ഒക്കെ കഴിഞ്ഞ് മതിയെന്നേ..അല്ലെങ്കിൽ പിന്നെ എല്ലാവരും കളിയാക്കും.. പ്ലീസ്...."
അതുകൂടെ കേട്ടപ്പോൾ കാശിക്ക് ചിരി പിടിച്ചുവെക്കാൻ കഴിഞ്ഞില്ല. അവളെ നോക്കി ചിരിച്ചതോടെ ഭദ്ര അവൻ്റെ കയ്യിൽ നുള്ളി.
" ദുഷ്ടൻ"
" എൻ്റെ പൊന്ന് ഭദ്രേ ഞാൻ ചുമ്മാ പറഞ്ഞതാ. നമ്മക്ക് പഠിത്തം ഒക്കെ കഴിഞ്ഞ് പതിയെ മതിയെന്നേ"
" എന്നാ ഓക്കെ"
അത് കേട്ട് സന്തോഷം വന്നവൾ അവൻ്റെ കവിളിൽ കടുപ്പത്തിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് അവനെയും ചുറ്റിപ്പിടിച്ച് പറ്റിച്ചേർന്ന് കിടന്നു.
" അഹ് ഒരുമിനിട്ടേ"
അതും പറഞ്ഞ് ഏന്തി വലിഞ്ഞ് ഫോൺ എടുത്ത് ഒരു സെൽഫി എടുത്തു.
" ഇതെന്തിനാ"
" ഒരാൾക്ക് അയച്ച് കൊടുക്കാനാ"
" നമ്മുടെ ബെഡ്റൂം സീൻ കാണാൻ ഉള്ള ആരാണാവോ അത്"
" അയ്യേ അങ്ങനെ അല്ല,
💬 Comments
View all comments