0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

ഇത് ഗൗരിക്ക് അയച്ച് കൊടുക്കാനാ. എനിക്കാകെ ഉള്ള ബെസ്റ്റ് ഫ്രെണ്ട് ആ എല്ലാം പറയുന്നേ ആ അതോണ്ട് ഇതും കൂടെ അറിയട്ടേനേ"

" ഓഹോ അത്രക്ക് ക്ലോസ് ആണോ?"

" അതെന്നെ ഞങ്ങൾ ചങ്കും ചങ്കും ആ..പിന്നെ........"

ഗൗരിയുടെയും ഭദ്രയുടെയും വിശേഷങ്ങൾ അവൾ അവനോട് വാ തോരാതെ പറഞ്ഞു. തൻ്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ എല്ലാം കേട്ടിരുന്നു.

ഒടുവിൽ ആദ്യരാത്രി മാറ്റിവച്ചുകൊണ്ട് കഥയുടെ കെട്ട് പൂട്ടിവച്ച് ഉറക്കത്തിലേക്ക് നീങ്ങി.

###

കോളിങ് ബെൽ അടിച്ചത് ആരാണ് അറിയാൻ വാതിൽ തുറന്ന പത്മാവതി ശക്തിയെ കണ്ട് സമാധാനപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് ശക്തി വീട്ടിലേക്ക് വരുന്നത്.

അവനെ അകത്തേക്ക് വിളിച്ച് കയറ്റി കര്യങ്ങൾ ചോദിച്ചറിഞ്ഞു.

" എവിടെയായിരുന്നേട രണ്ട് ദിവസം, എല്ലാം കൂടെ ഒന്നിച്ച് പോയതാണല്ലോ ഇപ്പൊ എന്താ അണ്ടി പോയ അണ്ണനെ പോലെ ഇരിക്കുന്നേ? "

" ദേ തള്ളേ കുറച്ച് സമാധാനം താ"

" നീ കാര്യം പറയടാ എവിടെ പോയതാ നീ. അല്ല ഇതെന്തടാ മുഖത്ത് ഒരു പാട്, പിന്നേം അടി പിടിച്ചോ ? "

പത്മാവതിയുടെ നിർബന്ധത്തിന് ഒടുവിൽ ശക്തിക്ക് നടന്ന കര്യങ്ങൾ പറയേണ്ടി വന്നു.

" ഓഹ് അപ്പൊ അതും കഴിഞ്ഞ് വന്നവരെ ആണ് പോലീസ് പിടിച്ച് കെട്ടിച്ചത്"

" ഏഹ് കെട്ടിച്ചെന്നോ? ആരെ?"

" എടാ ആ മൂദേവി സ്റ്റേഷനിൽ വച്ച് അവനെ ഇഷ്ടമാണെന്ന് പറഞ്ഞ് , പിന്നെ പറയണ്ടല്ലോ ആ തള്ള പിടിച്ച് അങ്ങ് കെട്ടിച്ചു.

ഇന്ന് വീട്ടുകാർ എല്ലാം ചേർന്ന് ഭംഗി ആയി

💬 Comments

View all comments