0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

ആ കല്യാണം അങ്ങ് നടത്തി. അതും കൂടിയിട്ട് അവളെ തള്ള വന്ന് കിടപ്പുണ്ട് അകത്ത്."

" മൈര്.. അന്നേ ആ കഴിവേറിടെ മോനെ തീർക്കേണ്ടതായിരുന്നു. ശ്ശേ... രണ്ടിനേം തീർക്കും ഞാൻ.. "

സോഫയിൽ ഇരുന്ന് ദേഷ്യത്തോടെ ശക്തി പറഞ്ഞു.

" അതിനൊക്കെ സമയം ഉണ്ട്. വേറെയും കുറേ കാര്യങ്ങൾ നടന്നു. മായൻ നിന്നെ അന്വേഷിച്ചു........ "

മായനുമായുള്ള കൂടിക്കാഴ്ചയിൽ നടന്നതൊക്കെ പത്മാവതി ശക്തിക്ക് വിശദമാക്കി കൊടുത്തു.

" എങ്കിൽ പിന്നെ അവൾടെ തള്ളയെ ഇപ്പോ തീർത്തുടെ, നിങ്ങള് മാറ് ഞാൻ അതങ്ങ് ചെയ്യാം ഇപ്പൊൾ തന്നെ"

ഭദ്രയോടും കാശിയോടുമുള്ള ദേഷ്യം തീർക്കാൻ സുഭദ്രയ്ക്ക് നേരെ അവൻ തിരിഞ്ഞു.

" നിക്ക്, അതിനുള്ള സമയം അദ്ദേഹം പറയും. അന്നേരം മതി. അതുവരെ കാത്ത് നിക്ക് നീ. പിന്നെ തൽക്കാലം ഒന്നിലും ചെന്ന് പെടേണ്ട, കർമങ്ങൾ ചെയ്യാൻ ഉള്ളതാ നിനക്കും അതോർമ്മ വേണം."

###

" എവിടെത്തിയെടാ?"

" ടൗണിൽ കേറി "

" ശെരി, നേരെ റിസോർട്ടിലേക്ക് വാ, സ്റ്റോർ റൂമിൽ ഉണ്ടാവും ഞങ്ങൾ "

" ഓക്കെ ഒരര മണിക്കൂർ, i Will be there"

" Done"

ഭദ്രയോടും മാലതിയോടും റിസോർട്ടിൽ പണി ഉണ്ടെന്ന് പറഞ്ഞ് കാശി രാവിലെ തന്നെ വീട്ടിൽ നിന്നും മുങ്ങി. ദാസിനെ വിളിച്ച് കാർത്തിക്കിനെയും പൊക്കി റിസോർട്ടിലെ store room ൽ കയറി അവർ.

ചെറിയ സെറ്റപ്പ് ഉള്ള റൂമാണ് ഇത്. ഒരു തരി ശബ്ദം പുറത്ത് കേൾക്കില്ല. വെള്ളമടി പാർട്ടിക്കും മറ്റും വേണ്ടി പണിതതാണ്. അവനെ ഒരു കസേരയിൽ ഇരുത്തി

💬 Comments

View all comments