0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 303

നീയെപ്പഴാ എത്തിയെ...

ഞാൻ വരുമ്പോ നീ നല്ല ഉറക്കായിരുന്നടാ ... പിന്നെ ഇത്രനാളായിട്ട് ഒരു വിളിയും ഒന്നും ഇല്ലാത്തതല്ലേ അപ്പൊ ഒന്ന് പറ്റിക്കാന്നു കരുതി...

എടീ പട്ടീ അപ്പൊ നീയെന്നെ ഇത്രയും നേരം പറ്റിക്കായിരുന്നു അല്ലേ...
എന്നിലേക്ക് കൂടുതൽ അവളെ കൈകൊണ്ട് ഇറുക്കിപിടിച്ചാണ് ഞാനത് പറഞ്ഞത്...

പ്ലീസ് പ്ലീസ് എനിക്കൊരു കാര്യം കൂടി പറയാനുണ്ട് വിട്...

നീയിനി ഒന്നും പറയണ്ട നിനക്കുള്ള സമ്മാനം ഞാനിപ്പൊത്തന്നെ തരാ...
അതും പറഞ്ഞു ഞാനവളുടെ ചുണ്ടിലായി ഒരു കടിയങ്ങ് കൊടുത്തു...

ദേ കഷ്ട്ടണ്ട്ട്ടോ ... ഞാനിനി ഈ ചുണ്ടും വെച്ച് എങ്ങനെ പുറത്തു പോവാനാ...
ചുണ്ടിൽ കൈവെച്ചു ഉഴിയുന്നതിനോടൊപ്പം അവളെന്നെനോക്കി പറഞ്ഞതും..

അനുഭവിച്ചോ ആളുകൾ ചോദിക്കുമ്പോൾ നീ കിടന്ന് ഉരുകണം അതെനിക്ക് കാണണം എന്നാലേ എനിക്കിട്ട് തന്നതിനുള്ള പ്രതികാരമാവൂ... ??

ഓവറായി ചിരിക്കണ്ടാ നിന്റെ ചേച്ചിയാ നിന്നെ പറ്റിക്കാൻ പ്ലാൻ ഇട്ടത്... ഞാൻ ചുമ്മാ നിന്നുകൊടുത്തു എന്നേ ഉള്ളൂ... പിന്നെ ഇപ്പോ നീ തന്നത്!! അതിന് എനിക്കൊരു ടെൻഷനും ഇല്ല ആരേലും ചോദിക്കാണെങ്കിൽ ഞാൻ പറയും നീ തന്നതാണെന്ന്... അപ്പൊ എങ്ങനാ വേറെ വീടും സ്ഥലോക്കെ റെഡിയാക്കി വെക്കല്ലേ ഇത് കഴിയുമ്പോഴേക്കും നമ്മുടെ കാര്യത്തിലൊരു തീരുമാനമാവും അതോണ്ട് പറഞ്ഞതാ...

ഓഹ് പിന്നെ നീ ചുമ്മാ പേടിപ്പിക്കാ...

ഞാൻ സത്യായിട്ടാ പറഞ്ഞേ ഞാൻ പറയും നീ തന്നതാന്ന്...

എന്നാലെ എന്റെ മോള് ഇതുംകൂടി ചേർത്ത് പറയണേ...
അതും പറഞ്ഞു ഞാനവളെ എടുത്തു കട്ടിലിലേക്കിട്ടുകൊണ്ട് ഇട്ടിരുന്ന ടോപ്പ് മേലേക്ക് പൊക്കി ആ വയറിലായി ഒരു ചെറിയ കടികൂടി കൊടുത്തു...

പെട്ടന്നാണ് ബാത്‌റൂമിൽ നിന്ന് ഇതെല്ലാം കണ്ടുകൊണ്ട് ചേച്ചി ഇറങ്ങി വന്നത്...

ഹലോ!! എന്താ ഇവിടെ നടക്കുന്നേ എനിക്കൊന്നും മനസ്സിലാവുന്നില്ല...

ഇത് നോക്കടാ ഇവനെന്റെ ചുണ്ട് കാട്ടി വെച്ചിരിക്കുന്നെ ഇത് പോരാതെ വയറിലും കടിച്ചന്നെ...

എന്താടാ വിനൂട്ടാ... എന്തിനാടാ പാവത്തിനെ....

പാവോ ഇവളോ... അല്ല ചേച്ചി നീ പേടിക്കണ്ട നിനക്കുള്ളത് ഞാൻ കല്യാണായോണ്ട് മാറ്റി വെച്ചിരിക്കാ!!!

എനിക്കുള്ളതോ.. ഞാനെന്ത് ചെയ്തിട്ടാ!!!

എന്നെ കുറച്ചു നാളായിട്ട് വട്ടം ചുറ്റിച്ചിട്ട് ഇപ്പൊ നിനക്കൊന്നും അറിയത്തില്ലാലെ..

അതേ സംസാരൊക്കെ പിന്നെ മണ്ഡപത്തിലേക്ക് പോവാൻ വണ്ടി വന്നിട്ടുണ്ട് വേഗം വന്നേ...
പെട്ടന്ന് അമ്മായി അകത്തോട്ടു കേറിവന്നുകൊണ്ട് പറഞ്ഞു...

അപ്പൊ ഇവൾക്ക് റെഡി ആവൊന്നും വേണ്ടേ അമ്മായി..

അതൊക്കെ അവിടെ വെച്ചാടാ... അല്ല വൈശുവേ നീ കുളിച്ചില്ലേ...

ആ അമ്മായി.. കുളികഴിഞ്ഞു ദേ ഇപ്പൊ ഇറങ്ങിയേ ഉള്ളൂ...

💬 Comments

View all comments