Chapter Title : ചെമ്പൂവ് 1 [lastrace]
തന്നെ നാല് ആറായി .
:-വിശപ്പു മാറിയോടാ ..
:-ആം .. ഞാൻ ചായ ഗ്ലാസ് കയ്യിലെടുത്തു പറഞ്ഞു ..
ശേഷം പാത്രങ്ങളെല്ലാം എടുത്ത് ഇക്കയുടെ കയ്യിൽ കൊടുത്തു ഞാൻ എഴുനേറ്റു ..
കൈ കഴുകി വരുമ്പോൾ ഇക്ക മുന്നിൽ തന്നെ നിൽപ്പുണ്ട് .
കയ്യിൽ ഉള്ള നോട്ടുകൾ ഒന്ന് കൂടി എണ്ണിയുറപ്പിച്ച് എനിക്ക് നേരെ നീട്ടി . തോളത്തു ഇട്ടിരുന്ന തോർത്തിൽ കൈ തുടച്ചത്തിനു ശേഷം ഞാൻ പണം വാങ്ങി നേരെ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു .
:-ഇവിടെ വേറാരും ഇല്ലേ ? ഒച്ചയും അനക്കവും ഒന്നും ഇല്ലല്ലോ ..
:-ഇല്ലടാ , ഷംന ഉമ്മയെ കൂട്ടി ലാബിൽ പോയി , ഇന്ന് ഉച്ചക്ക് ശേഷം ഹോസ്പിറ്റലിൽ പോവാൻ ഉണ്ട് .
:-ആ , എന്നാൽ ഞാൻ ഇറങ്ങട്ടെ ഇക്കാ ...
:-ആ .. നീ എപ്പോളാ കടയിൽ എത്താ .
:-ഞാൻ പതിനൊന്നിന് തന്നെ എത്തും ഇക്ക . ഇക്ക വരുന്നില്ലേ ..മെഷിൻ ബൈക്കിൽ കെട്ടി കൊണ്ട് ഞാൻ ഇക്കാക്ക് മറുപടി നൽകി .
:-നോക്കട്ടെ , ബാങ്കിൽ ഒന്ന് പോവാൻ ഉണ്ട് . ആ വഴിക്കു കയറാം ..
:-എന്നാൽ ഞാൻ ഇറങ്ങട്ടെ ഇക്ക ,,
:-ആടാ .. നില്ക്കു , ഗെയ്റ്റ് ഞാൻ തുറന്നു തരാം .
ബൈക്ക് ഞാൻ പതിയെ ഗെയ്റ്റിന് അടുത്തായി നിർത്തി .
ഇക്ക ഗെയ്റ്റ് തുറന്നു ...
പോട്ടെ ഇക്ക ,,,
:-ടാ ..
:-എന്താ ഇക്കാ ..
:-നീ പറഞ്ഞാൽ കേൾക്കൂല എന്നിനിക്ക് അറിയാം
💬 Comments
View all comments