Chapter Title : ചെമ്പൂവ് 1 [lastrace]
, എന്നാലും , ഈ പണി നിനക്ക് നിർത്തിക്കൂടെ.
:-ഞാൻ ഇല്ലാക്കയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു ,
:-ആദ്യം ഒന്ന് സെറ്റ് ആവട്ടെ ഇക്ക , ഇപ്പൊ നിർത്തിയാൽ ശരിയാവൂല , ഇക്കാക്ക് അറിയാത്തതൊന്നും അല്ലല്ലോ വീട്ടിലെ കാര്യങ്ങൾ .
:-അതല്ലടാ..
:-എനിക്കറിയാം ഇക്കാ .. ഇപ്പൊ എന്നെ നിർബന്ധിക്കരുത് ..
:-ആ , നിന്റെ ഇഷ്ട്ടം .
:-ഞാൻ ചിരിച്ചുകൊണ്ട് തന്നെ ബൈക്ക് പതിയെ റോഡിലേക്കിറക്കി .
നേരെ വീട്ടിലേക്ക് തന്നെ വച്ച് പിടിച്ചു .
ആകെ കിട്ടിയ രണ്ടായിരത്തി മുന്നൂറിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം ബാക്കി പേഴ്സിൽ തിരുകി .
തോർത്തും എടുത്ത് വീണ്ടും ബാത്റൂമിലേക്കു . വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞു വന്നപ്പോളേക്കും റൂമിലെ ടേബിളിൽ നല്ല കടും ചുവപ്പു നിറത്തിലുള്ള ആവി പാറുന്ന കട്ടൻ .
അനിയന്റെ ഭാര്യയുടെ സ്പെഷ്യൽ ആണ് . അവനു നമ്മളെ പുച്ഛമാണെങ്കിലും അവൾക്കു വല്യ കാര്യാണ് ..
തല തുവർത്തുന്നതിനിടെ ഞാൻ ചായ എടുത്ത് ഒന്ന് മൊത്തി .. ഉഷാർ.. വേഗം അലമാര തുറന്നു ഡ്രസ്സ് എടുത്തു ഇസ്തിരി ഇട്ടു .
സമയം പതിനൊന്നു ആവുന്നു . ഇന്ന് ലേറ്റ് ആയതു തന്നെ .പിന്നെ അതുടുത്ത് കുത്തി കയറ്റി ഇൻസൈഡ് ചെയ്ത് വൃത്തിയായി മുടിയും ഒതുക്കി , കണ്ണാടിയിൽ ഒന്ന് നോക്കി .
ഹമ് കൊള്ളാം
ചായ ഗ്ലാസ് കാലി ആക്കിയതിനു ശേഷം സോക്സും എടുത്ത് പുറത്തേക്കു നടന്നു .
ഗ്ലാസ് അടുക്കളയിൽ വെച് നേരെ മുറ്റത്തേക്ക് .
💬 Comments
View all comments