0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 126.3K

കിടന്നു ചിന്തിച്ചു , എന്നിട്ട് രാവിലെ അവളെ കാണണം എന്ന് തീരുമാനിച്ചു കിടന്നു .. രാവിലെ ട്രെയിൻ കേറിയ സമയം അവളുടെ കാൾ വന്നു .. ഞാൻ എത്തിയിട്ടുണ്ട് , പുറത്തു വന്നു വിളിച്ചാൽ മതിയെന്ന് പറഞ്ഞു ..ഹമ് .. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കാൾ ..

:- അതെന്താടാ ?

:- ഞാൻ അവളെ കാണാൻ പോയില്ലെടീ ..

:- പിന്നെ ?

:- ഞാൻ വീണ്ടും ആലോചിച്ചപ്പോൾ അങ്ങേരു പറഞ്ഞത് കാര്യമാണെന്ന് തോന്നി , എനിക്കാണേൽ ഒരു ജോലിയും കൂലിയും ഇല്ല , ചുമ്മാ തെണ്ടി നടക്കുന്നു .. ഞാൻ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ അവളുടെ കുടുംബത്തിന്റെ മൊത്തം ശാപം എന്റെ തലയിൽ കാലാകാലം ഇരിക്കും എന്നെനിക്കു തോന്നി ..പിന്നെ അവൾ ഇനി അങ്ങേരു പറഞ്ഞത് തന്നെ പറയാനാവുമോ എന്നും ഞാൻ ചിന്തിച്ചു .. പക്ഷെ അങ്ങിനെ നൊരു സാധ്യത ഞാൻ കണ്ടില്ല, കാരണം അവൾക്കു ഞാൻ അത്രയ്ക്ക് ആശ കൊടുത്തിരുന്നു , ഒരുപാട് വാഗ്ദാനങ്ങളും .. അവളൊരു പാവമായിരുന്നെടീ ..

:- ഉം , മനസിലായി .. ഇപ്പൊ അവളുടെ ശാപം മാത്രമേ തലയ്ക്കു മുകളിൽ ഉള്ളു ല്ലേ ..

:- അതെ ..

:- പിന്നെ അവൾ വിളിച്ചില്ലെടാ ?

:- അന്ന് മുഴുവൻ വിളിച്ചു , അടുത്ത ദിവസവും .. പിന്നെ വിളി കണ്ടില്ല .. ഞാൻ എന്റെ നമ്പർ തന്നെ അങ്ങ് മാറ്റി ..

:- ഹമ് ..

:- ചെയ്തതിന്റെ കുറ്റബോധം മനസ്സിൽ കിടന്നു

💬 Comments

View all comments