Chapter Title : ചെമ്പൂവ് 2 [lastrace]
ആയിരം ആയിരത്തി അഞ്ഞൂറ് ഉണ്ടേൽ ഒരു ദിവസം മുഴുവൻ കറങ്ങാം .. പിന്നെ പിന്നെ ഞാൻ ഒറ്റയ്ക്ക് കറക്കം തുടങ്ങി .. ഇപ്പൊ ഇപ്പൊ ആയിട്ട് സ്ട്രീറ്റ് ഫുഡ് അടിച്ച് ചില്ലറ പർച്ചേസും നടത്തി തിരിച്ചു വരാറാ ..
:- ഓ ..
:- നിനക്ക് രണ്ടു ദിവസം എന്താ പരിപാടി ?
:- ഒന്നും പ്ലാൻ ചെയ്തില്ലടാ , ഇക്ക തിരക്കാവാൻ ചാൻസ് ഉണ്ട് , മുന്നേ പ്ലാൻ ചെയ്തില്ലല്ലോ ... ഇത്തയുടെ കൂടെ ഇരിക്കണം , നോക്കാം ..
:- ഹമ് .. അങ്ങനാണേൽ മറ്റന്നാൾ ഇറങ് , നമുക്കൊന്ന് കറങ്ങാൻ പോകാം .. ചെറുതായിട്ട് ...
:- നോക്കട്ടെ .. വന്നിട്ട് എവിടെയും പോയില്ലെങ്കിലും മോശല്ലേ . ഞാൻ ഇക്കയോട് ചോദിക്കട്ടെ ..
:- അങ്ങിനാവട്ടെ ..
:- തിരിച്ചു വരാൻ തേർഡ് എ സി തന്നെ ആണ് ട്ടോ .. ഫസ്റ്റ് എ സി കൺഫോം അല്ല , തൽക്കാൽ നോക്കണം ..
:- ആണോടീ .. ശോ .. അത് കഷ്ട്ടായി പോയല്ലോ ..
:- ഹമ് , അതെ .. ഇല്ലേൽ അവസാനം ഒരു വഴിയുണ്ട് ..
:- എന്താ ?
:- അത് ഞാൻ പറയാം , സീറ്റ് കിട്ടുമോ നോക്കട്ടെ ..
:- ഉം .. ഞാൻ ഒന്നും ചെയ്യണ്ടല്ലോ ? എന്തേലും വേണേൽ പറയണേ ..
അവളെന്നെ ഒന്ന് നോക്കി , ശേഷം രണ്ടു കാലും മുകളിലേക്ക് വെച്ച് കെട്ടി ഇരുന്നു .. ശേഷം
💬 Comments
View all comments